കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മലപ്പുറം കോഡൂരിലെ വീട്ടമ്മ മരിച്ചു
മഞ്ചേരി : നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് കാറിലുണ്ടായിരുന്ന വീട്ടമ്മ മരിച്ചു. പൊന്മള കോഡൂര്‍ കളപ്പാടന്‍ കുഞ്ഞമ്മുദുവിന്റെ ഭാര്യ മൈമൂന (62) ആണ് മരണപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ഒന്നര മണിയോടെ മലപ്പുറം കുന്നുമ്മലിലാണ് അപകടം. മക്കള്‍ : ഫാത്തിമ, മുംതാസ്, ഷബീബ്. മരുമക്കള്‍ : ഷാഹുല്‍ ഹമീദ്, സൈതലവി, സഹീറ. മലപ്പുറം എസ് ഐ ഇന്ദിരാമണി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റു വാങ്ങി വരിക്കോട് ജുമാമസ്ജിദില്‍ ഖബറടക്കി.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]