വാരിയംകുന്നത്തിനെതിരായ പരാമര്‍ശം; എ.പി. അബ്ദുള്ളക്കുട്ടി ക്കെതിരെ യൂത്ത് ലീഗ് പരാതി നല്‍കി

വാരിയംകുന്നത്തിനെതിരായ പരാമര്‍ശം; എ.പി. അബ്ദുള്ളക്കുട്ടി ക്കെതിരെ യൂത്ത് ലീഗ് പരാതി നല്‍കി

തിരൂരങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ തീവ്രവാദികളോട് ഉപമിച്ച എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പരാതി നല്‍കി. മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും വര്‍ഗീയതയുണ്ടാക്കുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു. വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നുവെന്നും താലിബാനിസം കേരളത്തിലും ആവര്‍ത്തിക്കുമെന്നുമായിരുന്നു അബ്ദുല്ലക്കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശം. ഇതിനെതിരെ യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി യു.എ. റസാഖാണ് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയത്.

 

 

Sharing is caring!