നാല്‍പതോളം മാല മോഷണ കേസിലെ പിടികിട്ടാപുള്ളികള്‍ മലപ്പുറം പെരുമ്പടപ്പില്‍ പിടിയില്‍

നാല്‍പതോളം മാല മോഷണ കേസിലെ പിടികിട്ടാപുള്ളികള്‍ മലപ്പുറം പെരുമ്പടപ്പില്‍ പിടിയില്‍

മലപ്പുറം: നാല്‍പതോളം മാല മോഷണ കേസിലെ പിടികിട്ടാപുള്ളികള്‍ ആലപ്പുഴയില്‍നിന്നുമാത്രം രണ്ടു മണിക്കൂറിനുള്ളില്‍ മാലപൊട്ടിച്ചത് കടന്നത് ക്രൈംബ്രാഞ്ചിലെ വനിതാ പൊലീസുകാരിയുടെ അടക്കം അഞ്ച് സ്ത്രീകളുടേത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ,ആലപ്പുഴ ജില്ലകളിലായി നാല്‍പതോളം മാല മോഷണ കേസിലെ പിടികിട്ടാപുള്ളികളെ മലപ്പുറം പെരുമ്പടപ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് ഇവരെ പിടികൂടിയത്.ആലപ്പുഴ ഹരിപ്പാട് മണ്ണാറശാല സ്വദേശി തറയില്‍ ഉണ്ണികൃഷ്ണന്‍ (31) കൊല്ലം അഞ്ചാലുംമൂട് പെരുനാട് സ്വദേശി കൊച്ചുഴിയത്ത് പാണയില്‍ വീട്ടില്‍ ശശി (43) എന്നിവരാണ് പൊലീസ് പിടിയിലായത്
സംസ്ഥാനത്തെ മിക്ക ജില്ലകളിലും, ബൈക്കിലെത്തി സ്ത്രീകളുടെ മാല പിടിച്ച് പറിച്ച് രക്ഷപ്പെടുന്ന രണ്ടംഗ സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഇരുവരും നിരവധി മോഷണക്കേസുകളില്‍ ഒരുമിച്ച് ജയില്‍വാസം അനുഭവിച്ച ശേഷം കഴിഞ്ഞവര്‍ഷം ജാമ്യത്തില്‍ ഇറങ്ങിയതാണ്. ഇതില്‍ ഉണ്ണി ആലപ്പുഴ വീയപുരം സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതി കൂടിയാണ്. ഈ മാസം എട്ടാം തീയതി ഇവര്‍ ആലപ്പുഴ ജില്ലയില്‍ 2 മണിക്കൂറിനുള്ളില്‍ ക്രൈംബ്രാഞ്ചിലെ വനിതാ പൊലീസുകാരിയുടെ അടക്കം അഞ്ച് സ്ത്രീകളുടെ മാലപൊട്ടിച്ച് ജില്ലയിലാകെ പരിഭ്രാന്തി പടര്‍ത്തിയിരുന്നു. ഇവരെ പിടികൂടാനായി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ സ്നാച്ചിങ്ങ് കോമെറ്റ്’ എന്ന ഒരു ടീം രൂപീകരിക്കുകയും ചെയ്തു.മൂന്ന് ടീമായി തിരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെ പ്രതികളെ തൃശ്ശൂരില്‍ നിന്നും പെരുമ്പടപ്പ് പൊലീസ് പിന്തുര്‍ടര്‍ന്നു. പ്രതികള്‍ ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ പ്രവേശിച്ചെന്ന വിവരം ലഭിച്ചതോടെ പാലപ്പെട്ടി ഹൈവേയില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് പോലീസും നാട്ടുക്കാരും ചേര്‍ന്ന് തടഞ്ഞു. പൊലീസ് പിന്തുടരുന്നുണ്ടെ വിവരമറിഞ്ഞതോടെ പ്രതികള്‍ കാപ്പിരിക്കാട് വെച്ച് ഇടറോഡില്‍ കയറി നമ്പര്‍ പ്ലേറ്റ് മാറ്റുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ഇരുവരെയും ചെയ്തത്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി 40 ഓളം മാല മോഷണ കേസില്‍ പ്രതികളാണ് തെളിഞ്ഞു. മോഷ്ടിച്ച ബൈക്കിലാണ് മാലമോഷണം നടത്തിയിരുന്നത്.സ്വര്‍ണ്ണം കൊടുത്ത കേന്ദ്രങ്ങളില്‍ കൂടുതലായി അന്വേഷണം നടത്തി കണ്ടെത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് ബാബു.പെരുമ്പടപ്പ് സി.ഐ വി .എംകേഴ്സണ്‍ മാര്‍ക്കോസ്, പൊന്നാനി എസ്.ഐ രതീഷ് ഗോപി , പെരുമ്പടപ്പ് പെലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ രഞ്ജിത്ത്, പ്രവീണ്‍, വിഷ്ണു, നാസര്‍, സേനാംഗങ്ങളായ എസ്.ഐ പോള്‍സണ്‍, എ.എസ്.ഐ ശ്രീലേഷ്, എ.എസ്.ഐ സജീവ്, എസ്.സി.പി.ഒ രാജേഷ്, സി.പി.ഒമാരായ , സുനില്‍, അനില്‍, റിനേഷ്, സ്മിത, എം.എസ്.പി സേനാംഗങ്ങളായ അഫ്സല്‍, ഷിബില്‍, സെയ്ഫുദ്ദീന്‍, ഡ്രൈവര്‍ എസ്.സി.പി.ഒ കലാം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ വലയിലാക്കിയത്
ആലപ്പുഴയിലെ ക്രൈംബ്രാഞ്ചിലെ വനിതാ പൊലീസുകാരിയുടെ മാല പിടിച്ചുപറിച്ചതാണ് അന്വേഷണം ഊര്‍ജ്ജിതമാക്കാനും, പ്രതികളെ പിടികൂടാനും സഹായിച്ചത്.പല ജില്ലകളിലായി മാല മോഷണം പതിവാക്കിയവരെ പിടികൂടാന്‍ പൊലീസ് സ്നാച്ചിങ്ങ് കോമെറ്റ്’ എന്ന ഒരു ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ലോക്കല്‍ പൊലീസിനൊപ്പം മലപ്പുറം സൈബര്‍ സെല്ലും ചേര്‍ന്നാണ് പ്രതികള്‍ക്കായുള്ള തെരച്ചിലിന് നേതൃത്വം നല്‍കിയത്. ടീമിലെ അംഗങ്ങളെ മൂന്ന് ടീമായി തിരിച്ച് ഒരേ സമയം മൂന്ന് തലങ്ങളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഒരു രീതിയാണ് ഈ കേസില്‍ സ്വീകരിച്ചത്. പ്രതികളെ തിരിച്ചറിയുകയെന്ന ആദ്യ ലക്ഷ്യത്തിനായി കഴിഞ്ഞ കാലങ്ങളിലെ സമാനമായ കേസുകള്‍പഠിച്ച് ഇരകളെ കണ്ട് ഇവരുടെ മോഷണ രീതി മനസ്സിലാക്കിയും, ജയിലുകള്‍ സന്ദര്‍ശിച്ചും, ജയിലില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചും, സി.സി.ടി.വി പരിശോധിച്ചുമാണ് പ്രതികളെ തിരിച്ചതിഞ്ഞത്. ഇവര്‍ ഉപയോഗിച്ച വാഹനം 150 പള്‍സര്‍ ആണെന്നും, ഇരുവരും ബൈക്ക് റൈഡിങില്‍ വിദ്ഗ്ധരുമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.ഇതേ സമയം തന്നെ പവര്‍ ബൈക്ക് റൈഡിങില്‍ വിദഗ്ദരായ യുവാക്കളെ ഉള്‍പ്പെടുത്തിയുളള രണ്ടാമത്തെ ടീം കഴിഞ്ഞ 2 മാസമായി 6 ബൈക്കുകളിലായി ചേറ്റുവ, അങ്കമാലി പാലിയേക്കര, മണ്ണുത്തി എന്നിവിടങ്ങളില്‍ പ്രതികളെ നിരീക്ഷിക്കാനും പൊലീസ് പദ്ധതി തയ്യാറാക്കി. കൂടാതെ കണ്ടുബസാര്‍ , പാലപ്പെട്ടി ,പുത്തന്‍പള്ളി, അത്താണി എന്നിവിടങ്ങളില്‍ ഓട്ടോ ഡ്രൈവര്‍മാരേയും, വ്യാപാരി വ്യവസായികള്‍പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇവരെക്കുറിച്ച് വിവരം നല്‍കാനും ചുമതലപ്പെടുത്തി. പ്രതികളെ തിരിച്ചറിഞ്ഞതോടെ മൂന്നാമത്തെ ടീം പ്രതികള്‍ മുമ്പ് താമസിക്കുകയും കൃത്യം നടത്തുകയും ചെയ്തിട്ടുളള എളമക്കര, ഇടപ്പളളി, വടക്കേക്കര, വീയ്യപുരം, കാവനാട്, മാവേലിക്കര, പെരുമ്പാവൂര്‍, നെന്മാറ തുടങ്ങിയ സ്ഥലങ്ങളില്‍ ദിവസങ്ങളോളം താമസിച്ച് അന്വേഷണം നടത്തി. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് വ്യാജ സിം കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡുകള്‍ എന്നിവ എടുത്ത് കൊടുക്കുകയും ജ്യാമത്തിന് താല്‍ക്കാലികമായി ജാമ്യക്കാരേയും രേഖകളും കൊടുക്കുന്ന ഒരു റാക്കറ്റ് ഉണ്ടെന്നുമുളള അന്വേഷണമാണ് പ്രതികളിലേക്ക് എത്തുന്നതിന് സഹായകരമായത് .ദിവസങ്ങളോളം നീണ്ടു നിന്ന ഓപ്പറേഷന് ഒടുവിലാണ് പ്രതികള്‍ ഇരുവരും കുടുങ്ങിയത്. അഞ്ഞൂറോളം സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചും, ഒരുലക്ഷത്തോളം കാള്‍ ലിസ്റ്റുകള്‍ പരിശോധിച്ചു മാണ് പ്രതികളിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ജയിലില്‍ നിന്നിറങ്ങിയ ഉടനെ തന്നെ ഇരുവരും ആലപ്പുഴ ജില്ലയിലെ കനകക്കുന്ന് സ്റ്റേഷന്‍ പരിധിയിലുള്ള ഒരാളുടെ പള്‍സര്‍ മോഡലിലുള്ള ബൈക്ക് മോഷ്ടിച്ചെടുത്ത് ആണ് ഇവര്‍ മോഷണ പരമ്പര ആരംഭിച്ചത്. തുടര്‍ന്ന് ഈ ബൈക്ക് ഉപയോഗിച്ച് നടത്തിയ ആദ്യ മോഷണത്തിലെ പണം ഉപയോഗിച്ചാണ് പ്രതികള്‍ വ്യാജ രേഖകള്‍ ചമച്ചത്.നടന്നു പോവുകയും ടൂവീലര്‍ ഓടിച്ച ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളുടെ മാലയാണ് ഇവര്‍ പിടിച്ചു പറിക്കുക. പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് ഒടുവില്‍ ഇവര്‍ വലയിലാവാന്‍ ഇടയായത്

 

 

Sharing is caring!