പെരിന്തല്‍മണ്ണ എകെജി പ്രവാസി സഖാക്കള്‍ നവമാധ്യമ കൂട്ടായ്മ ആംബുലന്‍സ് കൈമാറി
മലപ്പുറം: പെരിന്തല്‍മണ്ണ എകെജി പ്രവാസി സഖാക്കള്‍ നവമാധ്യമ കൂട്ടായ്മ മൂസക്കുട്ടി, ആര് എന്‍ മനഴി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി ആംബുലന്‍സ് നല്കി. രക്ഷാധികാരി എന്‍ പി രാജന് ചെറുകര സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് താക്കോല്‍ കൈമാറി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി പി വാസുദേവന്‍, പി ശ്രീരാമകൃഷ്ണന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി പി അനില്‍, വി ശശികുമാര്‍, ഇ ജയന്, ട്രസ്റ്റ് ചെയര്മാന് വി രമേശന്, സെക്രട്ടറി മുഹമ്മദ് സലിം, ഏരിയ സെക്രട്ടറി ഇ രാജേഷ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ശ്യാംപ്രസാദ്, കെ പി എം മുസ്തഫ, സുല്‍ഫിക്കര്‍ താമരത്ത്, ഉസ്മാന് മണ്ണാര്‍മല, ഗഫൂര്‍ ആനമങ്ങാട്, അസൈനാര്‍ ചേരിയില്‍, മുത്തു ഒലിങ്കര എന്നിവര്‍ സംസാരിച്ചു.
RECENT NEWS
ഡാൻസാഫ് പിരിച്ചു വിടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്
മലപ്പുറം: ലഹരി മാഫിയകളെ കണ്ടെത്തി പിടികൂടുന്നതിന് ഊന്നൽ നൽകി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ രൂപീകരിച്ച ഡാൻസാഫ് സകല നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവെന്ന് പുറത്ത് വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ക്വാഡ് പിരിച്ച് വിടണമെന്ന് [...]