വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍

മലബാര്‍ കലാപത്തിലെ രക്തസാക്ഷികളും യോദ്ധാക്കളുമായിട്ടുള്ള 387 പേരെ ഇന്ത്യന്‍ രക്തസാക്ഷികളുടെ ഡിക്ഷണറിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്ററിക്കല്‍ റിസര്‍ച്ച് തീരുമാനിച്ചതായി വന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍. എം. പി. ഈ വാര്‍ത്തകളുടെ സൂചന നേരത്തെ തന്നെ വന്നിരുന്നു. തങ്ങളുടെ കണ്ടത്തലുകളും നിഗമനങ്ങളും ഉള്‍പ്പെടുത്തി ഒക്ടോബര്‍ അവസാനം ഇറക്കാന്‍ പോകുന്ന ഡിക്ഷണറിയില്‍ ഭേദഗതികള്‍ വരുത്തുമെന്നും ഐ.സി എച് ആറിന്റെ ഡയറക്ടര്‍ ഓംജി ഉപാദ്യായ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ഐ സി എച് ആറിന്റെ കണ്ടത്തലുകള്‍ ശുദ്ധ അസംബന്ധമാണ്. ചരിത്രത്തെ ക്രൂരമായി വക്രീകരിക്കുകയാണ് അവര്‍ ചെയ്തിട്ടുള്ളത്. ഐ സി എച് ആറിന്റെ തലപ്പത്ത് വര്‍ഗീയവും പ്രതിലോമകരവും ആയവരെ തിരുകി കയറ്റിയത് എന്തിനാതായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു കാര്യം കൂടിയാണ് റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിരിക്കുന്നത്.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെയും മതേതരത്വത്തിന്റെയും മഹിതമായ പാരമ്പര്യം വക്രീകരിക്കുന്ന ഫാസിസത്തിന്റെ പുതിയൊരുല്പ്പന്നം മാത്രമാണിത്. ഇക്കാര്യത്തെ ധിഷണാപരമായ വിധത്തില്‍ തിരുത്താന്‍ ആവശ്യമായതത്രയും മുസ്ലിം ലീഗ് ചെയ്യും. മലബാര്‍ കലാപം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രോജജ്വലമായ അദ്ധ്യായങ്ങളായിരുന്നുവെന്ന് മണ് മറഞ്ഞവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ നിരവധി ചരിത്രകാരന്മാരുടെ സത്യസന്ധമായ ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ട് കിടക്കുന്നു എന്നത് ആശ്വാസകരമാണെന്നും ഇ. ടി. പറഞ്ഞു.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.