മലപ്പുറം കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്റ്റേഷനിലെ വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിലും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

മലപ്പുറം കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്റ്റേഷനിലെ വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിലും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

മലപ്പുറം: കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്റ്റേഷനിലെ വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിലും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.വളാഞ്ചേരി സ്വദേശി ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ അര്‍ശാദ് (20), ഫാഈസ് (20), നിശാദ് (27), ജാഫര്‍ (30), മുഹമ്മദ് ശാഫി (36) എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. കിഴക്കേതലയില്‍ വാഹന പരിശോധനക്കിടെ കരിങ്കല്‍ ലോഡുമായി വരികയായിരുന്ന ലോറിയെ പൊലീസ് കൈകാണിച്ച് നിറുത്തി പരിശോധിച്ചു. ലോറിയില്‍ അമിത ലോഡ് കയറ്റിയത് ശ്രദ്ധയില്‍പ്പെട്ടതോടെ പിഴയടക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പിഴ അടക്കാന്‍ സമ്മതിക്കാതെ ലോറി ഓടിച്ചിരുന്ന ഫൈസല്‍ വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്നും കേസില്‍ ബാക്കി വരുന്ന അഞ്ച് പേരും ഫൈസലിന് കൂട്ടുനിന്നെന്നും പൊലീസ് പറയുന്നു.

Sharing is caring!