കിണറ്റില്‍വീണ് ജീവനുവേണ്ടി പിടഞ്ഞ യുവതിയുടെ രക്ഷകരായി ഹിഷാമും,ഇര്‍ഫാനും

കിണറ്റില്‍വീണ് ജീവനുവേണ്ടി പിടഞ്ഞ യുവതിയുടെ രക്ഷകരായി ഹിഷാമും,ഇര്‍ഫാനും

ചങ്ങരംകുളം:അബദ്ധത്തില്‍ കിണറ്റില്‍ വീണ നീന്തലറിയാത്ത യുവതിയെ അവസരോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയ കുരുന്നുകള്‍ക്ക് അഭിനന്ദനപ്രവാഹം.കോക്കൂര്‍ മാങ്കുളത്താണ് കഴിഞ്ഞ ദിവസം യുവതി അബന്ധത്തില്‍ കിണറ്റില്‍ വീണത്.നിലവിളിക്കുന്ന ശബ്ദം കേട്ട് അടുത്ത പറമ്പില്‍ കളിക്കുകയായിരുന്ന ഹിഷാം,ഇര്‍ഫാന്‍ എന്നിവര്‍ കിണറിന് സമീപത്ത് ഓടിയെത്തിയപ്പോഴാണ്
നീന്തലറിയാത്ത യുവതി കിണറ്റില്‍ മുങ്ങിത്താഴുന്നത് കാണുന്നത്.മറ്റാരെയും കാത്ത് നില്‍ക്കാതെ തന്നെ രണ്ട് പേരും ഓടിച്ചെന്ന് പശുവിനെ കെട്ടാറുള്ള കയര്‍ എടുത്ത് കൊണ്ട് വന്ന് കിണറ്റിലേക്ക് എറിഞ്ഞ് കൊടുത്ത് യുവതിയുടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു.പിന്നീട് മറ്റൊരു യുവതിയുടെ കൂടി സഹായത്തോടെ ഇരുവരും ചേര്‍ന്ന് കരക്ക് കയറ്റുകയായിരുന്നു.ആലംകോട് പഞ്ചായത്തില്‍ മാങ്കുളത്ത് താമസിക്കുന്ന കൈതവളപ്പില്‍ കമറുദ്ധീന്‍ ,ഷാനി ദമ്പതികളുടെ മകന്‍ ആറാം ക്ലാസുകാരന്‍ മുഹമ്മദ് ഇര്‍ഫാനും,ഉങ്ങുതറക്കല്‍ ഹമീദ്,ആമിനക്കുട്ടി ദമ്പതികളുടെ മകന്‍ ഏഴാം ക്ലാസുകാരന്‍ മുഹമ്മദ് ഹിഷാമും ചേര്‍ന്നാണ് കൃത്യസമയത്ത് വീരോചിതമായ ഇടപെടലിലൂടെ യുവതിയുടെ ജീവന്‍ രക്ഷിച്ചത്.അതികമാരും അറിയാതെ പോയ ധീരമായ രക്ഷാപ്രവര്‍ത്തനത്തെയും രക്ഷാപ്രവര്‍ത്തകരെയും അറിഞ്ഞ് തുടങ്ങിയതോടെയാണ്
ഹിഷാമിനെയും ഇര്‍ഫാനെയും തേടി അഭിനന്ദനങ്ങള്‍ എത്തി തുടങ്ങിയത്.മാങ്കുളം യൂണിറ്റിലെ എം.എസ്.എഫ് പ്രവര്‍ത്തകരും ചങ്ങാതിക്കൂട്ടം ഭാരവാഹികളുമാണ് ഈ മിടുക്കന്‍മാര്‍.
ഫോട്ടോ:ഹിഷാം,ഇര്‍ഫാന്‍

 

Sharing is caring!