മലബാര്‍ സമര രക്തസാക്ഷികളെ വെട്ടിമാറ്റിയതില്‍ പ്രതിഷേധിച്ച് പൂക്കോട്ടൂരില്‍ എം.എസ്.എഫ്. പന്തം കൊളുത്തി പ്രകടനം

മലബാര്‍ സമര രക്തസാക്ഷികളെ വെട്ടിമാറ്റിയതില്‍ പ്രതിഷേധിച്ച് പൂക്കോട്ടൂരില്‍ എം.എസ്.എഫ്. പന്തം കൊളുത്തി പ്രകടനം

മലബാര്‍ രക്ത സാക്ഷികളെ സ്വാതന്ത്ര്യ സമര നിഘണ്ടുവില്‍ നിന്നും വെട്ടിമാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പൂക്കോട്ടൂര്‍ പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. പൂക്കോട്ടൂര്‍ ഗേറ്റിന് സമീപത്തു വെച്ചു നടന്ന പ്രതിഷേധ സംഗമം സംസ്ഥാന എം.എസ്.എഫ്. ഉപാധ്യക്ഷന്‍ ഫാരിസ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.പി.പി.നിസാം അധ്യക്ഷത വഹിച്ചു. ജില്ലാ, മണ്ഡലം എം.എസ്.എഫ്. നേതാക്കളായ കെ.നവാഫ്, ആശിഖലി പ്രസംഗിച്ചു.പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് എം.എസ്.എഫ്. ഭാരവാഹികളായ ഹബീബ് റഹ്മാന്‍, നവാസ് പുല്ലാര, റംഷാദ്, ഇര്‍ഷാദ് പള്ളിപ്പടി,സനീന്‍ ബാബു ,റിന്‍ഷാദ്, അഫ്‌സല്‍, ജൈസല്‍, അമീന്‍, അംജദ്, ഖലഫ് ഷാന്‍, സാബിത്ത്, ഷബീബ് റഹ്മാന്‍, ഇര്‍ഫാന്‍, നവാസ്, അസ്‌ക്കര്‍, സാബിക്ക് പള്ളിമുക്ക് നേതൃത്വം നല്‍കി.

 

Sharing is caring!