മലബാര്‍ കലാപത്തിലെ രക്തസാക്ഷികളോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്: സാദിഖലി തങ്ങള്‍

മലപ്പുറം: മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിനു വേണ്ടി പോരാടിയവരാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അവരോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. ചരിത്രത്തെ വക്രീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. വക്രീകരിച്ചാലും ചരിത്രം ചരിത്രമായി തന്നെ നിലനില്ക്കും. യുവതലമുറയോട് ചെയ്യുന്ന അനീതിയാണ് ഇതെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
രാജ്യം മാത്രമല്ല ഇത് ലോകംതന്നെ
അംഗീകരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി
മലപ്പുറം: ചരിത്രത്തെ മാറ്റിമറിക്കാന്‍ കേന്ദ്രഗവണ്മെന്റിന് സാധിക്കുകയില്ലെന്നും
ചരിത്ര പുരുഷന്മാര് ജീവിക്കുന്നത് ജന ഹൃദയങ്ങളിലാണ് ,രേഖകളിലല്ലെന്നും
പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യം മാത്രമല്ല ഇത് ലോകം തന്നെ അംഗീകരിക്കില്ലെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും