മലപ്പുറത്ത് വീണ്ടും യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

മലപ്പുറത്ത് വീണ്ടും യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

മലപ്പുറം: എടക്കര മരുതയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. നിലമ്പൂരിനടുത്ത് മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബെംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു.

അമിതമായ ഗുളികകള്‍ കഴിച്ച രേഷ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാളെ സംസ്‌ക്കരിക്കും. വഴിക്കടവ് പൊലീസ് രാവിലെ വീട്ടില്‍ എത്തി ഇന്‍ക്വസ്‌റ് നടത്തി. എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ. രേഷ്മ.

ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാള്‍ അടുത്തിടെ പിന്‍മാറിയിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

അതേ സമയം കഴിഞ്ഞ ദിവസവും മലപ്പുറത്ത് മറ്റൊരു യുവഡോക്ടര്‍ ആത്മഹത്യചെയ്തിരുന്നു. കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പന്‍ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മകള്‍ ഷാഹിദ (24) ആണ് മരിച്ചിരുന്നത്. ഇവര്‍ കിടപ്പുമുറിയില്‍ ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 28ന് വിവാഹം നടക്കേനിരിക്കെയാണ് മരണം. ഇവര്‍ ശരീരത്തിലേക്ക് മണ്ണെണ്ണ് ഒഴിച്ച് ആത്മഹത്യചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. അതേ സമയം യുവതിയുടെ മരണം ഷോക്കേറ്റ് മരിച്ചതാണെന്ന് നടത്തുന്ന പ്രചരണം വ്യാജമാണെന്നും പോലീസ് പറഞ്ഞു. വാതില്‍ ചവിട്ടിത്തുറന്നാണ് മൃതദേഹം പുറത്തെടുത്തത്. മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

 

 

Sharing is caring!