കേക്ക്കൊണ്ട് ഓണസദ്യയൊരുക്കി മലപ്പുറം ചിയ്യാനൂര്‍ സ്വദേശി അബ്ബാസ്
ചങ്ങരംകുളം: കേക്കില്‍ പലരും വിത്യസ്ഥത തീര്‍ക്കാറുണ്ടെങ്കിലും ഈ ഓണക്കാലത്ത് കേക്കില്‍ ഓണസദ്യയൊരുക്കി വിസ്മയം തീര്‍ക്കുകയാണ് ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയും വളയംകുളം കേക്ക് വേള്‍ഡ് ഉടമയുമായ അബ്ബാസ്.വാഴയിലയും ചോറും കറിയും പഴവും പപ്പടവും പായസവും അടക്കം സദ്യക്ക് വേണ്ട എല്ലാ കൂട്ടുകളും കേക്കില്‍ നിര്‍മിച്ചാണ് അബ്ബാസ് ശ്രദ്ധേയനാവുന്നത്.ഗിന്നസ് റെക്കോര്‍ഡിനായി നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ കേക്ക് നിര്‍മാണത്തിലും പങ്കാളിയായിരുന്നു അബ്ബാസ്
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




