കോടികളുടെ തട്ടിപ്പ്: താനൂരുകാരന്റെ പരാതിയില്‍ വമ്പന്‍മാര്‍ പിടിയില്‍

കോടികളുടെ തട്ടിപ്പ്: താനൂരുകാരന്റെ പരാതിയില്‍ വമ്പന്‍മാര്‍ പിടിയില്‍

മലപ്പുറം: ഒന്നര കോടി ലോണിന് 25000രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണമെന്നു പറഞ്ഞു ആദ്യം ലക്ഷങ്ങള്‍ കൈപ്പറ്റി തട്ടിപ്പു നടത്തുന്ന നാല്‍വര്‍സംഘം പിടിയില്‍. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ കുറ്റകൃത്യ തട്ടിപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തെയാണ് മലപ്പുറം താനൂര്‍ സ്വദേശിയുടെ പരാതിയില്‍ താനൂര്‍ പോലീസ് പിടികൂടിയത്. കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ വന്‍ സൈബര്‍ തട്ടിപ്പ് നടത്തി പണം തട്ടുന്ന സംഘത്തെയാണ് പിടികൂടിയത്. പ്രതികളായ കോട്ടയം വേലൂര്‍ പാലമറ്റം മുത്തുസരുണ്‍ (32), പാണ്ടിക്കാട് കൊളപ്പറമ്പ് പുതില്ലതു മാടം രാഹുല്‍ (24), പത്തനംതിട്ട റാന്നി മക്കപുഴ മണ്ണാര്‍മാരുതി കാഞ്ഞിരത്തമലയില്‍ ജിബിന്‍(28), തമിഴ്നാട്ടിലെപുത്തൂര്‍ വിരുദ്ധ നഗര്‍ ശ്രീവിളി കോവില്‍ സ്ട്രീറ്റ് വീരകുമാര്‍(33) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. താനൂര്‍ സ്വദേശിയായ പരാതിക്കാരന്‍ ഫോണില്‍ ബേത്തിലെഹേം അസോസിയേറ്റ്സിന്റെ പേരിലുള്ള ലോണ്‍ ലോഇന്ട്രെസ്റ്റ് റേറ്റില്‍ എന്ന മെസ്സേജില്‍ കൊടുത്ത നമ്പറില്‍ ഒന്നര കോടി ലോണ്‍ ബിസിനസ് ആവശ്യര്‍ത്ഥം ആവശ്യപ്പെട്ട പരാതിക്കാരനോട് ആയതിനു ഇരുപത്തിഅയ്യായിരം ( 25000 ) രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണമെന്ന് പറയുകയും പരാതിക്കാരന്‍ പലസ്ഥലങ്ങളിലും ഇരുപത്തിഅയ്യായിരത്തിന്റെ മുദ്രപത്രം അന്വേഷിച്ചതില്‍ കിട്ടാത്തതിനാല്‍ ആയത് അറിയിച്ച പരാതിക്കാരനോട് ബാംഗ്ലൂര്‍ ഉണ്ടെന്നും അതീശ്വര സ്റ്റാമ്പ് വേണ്ടര്‍ സ് എന്നാ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചാല്‍ സ്റ്റാമ്പ് പേപ്പര്‍ തരുമെന്നും അറിയിച്ചതിനാല്‍ സ്റ്റാമ്പ് പേപ്പര്‍ തരുമെന്നും അറിയിച്ചതിതില്‍ ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം (6, 75000 ) രൂപ ആ അക്കൗണ്ടിലേക്കു അയക്കുകയും ശേഷം പ്രോസസ്സിംഗ് ഫീ ആയി ഒരു ലക്ഷത്തി എണ്‍പത്തി ആറായിരത്തി അഞ്ഞുറ് 186500 ) രൂപയും അയച്ചു കൊടുത്ത ശേഷം ലോണ്‍ കിട്ടുന്നതിനായി പരസ്യത്തില്‍ കണ്ട നമ്പറില്‍ വിളിച്ചിട്ട് ബാംഗ്ലൂര്‍ ഉള്ള അക്കൗണ്ടിലേക്കു അയക്കുകയും ചെയ്ത ശേഷം ഫോണിലേക്കു വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയി കാണപ്പെട്ടു.
ഇക്കാര്യത്തില്‍ പരാതി കിട്ടിയ ഉടനെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി, എം ഐ ഷാജിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുന്നതിന് വേണ്ടി സ്പെഷല്‍ അന്വേഷണ സംഘത്തെ നിയമിക്കുകയും ഒരു ആഴ്ചയായി സംഘം ഉപയോഗിക്കുന്ന 100 കണക്കിന് നമ്പറുകള്‍ കണ്ടെത്തി അവരെ നിരീക്ഷിച്ചും ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കൊടുക്കുന്ന ബാംഗ്ലൂരിലെ ജയനഗര്‍ എ ഐ ടി ബ്രാഞ്ചില്‍ അധീശ്വര സ്റ്റാബ് വേണ്ടേര്‍സ് എന്ന പേരിലുള്ള അക്കൗണ്ട് പരിശോധിച്ചപ്പോള്‍ നിരവധി ആളുകളെ ഇത്തരത്തില്‍ ലോണ്‍ ഓഫര്‍ ചെയ്തു പറ്റിക്കപ്പെട്ടവരുടെ ലക്ഷക്കണക്കിന് രൂപ എത്തുന്നതായും പിന്‍വലിക്കുന്നതായും കണ്ടെത്തുകയും ചെയ്തു.

ഇവരുടെ തട്ടിപ്പ് രീതിഐടി ഫ്രഫഷണല്‍ ആയ യുവാക്കളായ പ്രതികള്‍ തമിഴ്നാട്ടിലെ വിരുദഗ്ദ്ധരുള്ള വീര കുമാര്‍ എന്ന പ്രതിയുടെ ഫോട്ടോ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡ് എന്നിവ ബാംഗ്ലൂരില്‍ നിന്നം മാറ്റം വരുത്തി ആധികേശവന്‍ എന്നയാളുടെ പേരിലുള്ള താക്കി ശേഷം യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ആളുടെ അധീശ്വര സ്റ്റാമ്പ് വേണ്ടര്‍സ് എന്ന സ്ഥാപനത്തിന്റെയും പേരില്‍ ബാങ്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശേഷം ലക്ഷകണക്കിന് ആളുകളുടെ മൊബൈലിലേക്കു അഡ്വര്‍ടൈസിമെന്റ് കുറഞ്ഞ ഇന്‍ടെസ്റ്റ് റേറ്റില്‍ ലോണിനു ബന്ധപെടാന്‍ പറഞ്ഞു കൊണ്ട് ഏതെങ്കിലും ഒരു പേരും മൊബൈല്‍ നമ്പറും കൊടുക്കും, ലോണ്‍ ആവശ്യമുള്ള ചെറുതും വലുതുമായ ബിസിനെസ്‌കാരയും മറ്റുള്ളവരും ഈ നമ്പറില്‍ കോണ്‍ട്രാക്ട് ചെയ്യുന്നതോടെ ആണ് തട്ടിപ്പ് തുടങ്ങുന്നത്.

ഇങ്ങനെ കോണ്‍േടാക്ട് ചെയ്യുന്ന ആളുകള്‍ വിളിക്കുന്നവരെ ഈ പ്രതികള്‍ പേരുകള്‍ മാറ്റി പറഞ്ഞു ലോണ്‍ ആവശ്യക്കാരെ വിശ്വാസം ഉണ്ടാകുന്ന തരത്തില്‍ തമിഴ്, കന്നഡ, മലയാളം ഭക്ഷക ളില്‍ സംസാരിച്ചു വിശ്വാസ്യത വരുത്തി ലോണ്‍ ആവശ്യര്‍ത്ഥം ആദ്യം മുദ്ര പേപ്പറിനും മറ്റും അടയ്ക്കേണ്ട ഒരു തുക ബാംഗ്ലൂര്‍ധന ലക്ഷ്മി ബ്രാഞ്ചില്‍ ഇവര്‍ ഉണ്ടാക്കിയ വ്യാജ അക്കൗണ്ടിലേക്കു അക്കൗണ്ട് നമ്പര്‍, ഐഎഫ് എസ് സി കോഡ് എന്നിവ സഹിതം അയച്ചു കൊടുത്തു അതിലേക്കു ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്ത ഉടനെ ലോണ്‍ തരാമെന്നു പറയും,
ഈ ക്യാഷ് ഓരോരുത്തരും ആവശ്യപ്പെടുന്ന ലോണ്‍ തുകയ്ക്ക്നുസരിച്ച് മാറ്റം ഉണ്ടാകും, ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്ത ഉടനെ ഇവര്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയോ ആര്‍ടിജിഎസ് വഴിയോ ക്യാഷ് മറ്റു അക്കൗണ്ടുകളിലേക്കോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ പിന്‍വലിക്കുകയോ ചെയ്യും, ഇവര്‍ ഉപയോഗിക്കുന്ന സിംകാര്‍ഡുകള്‍ എല്ലാം തമിഴ്നാട്ടിലേയും മറ്റു സംസ്ഥാനങ്ങളിലേയും ആളുകളുടെ പേരിലുള്ള താണ്, താനൂര്‍ സ്വദേശി ലോണ്‍ ആവശ്യര്‍ത്ഥം ബന്ധപ്പെട്ട നമ്പറിന്റെ ഉടമ തമിഴ്നാട്ടിലെ ധര്‍മപുരി എന്ന സ്ഥലത്തുള്ള 21ക്കാരന്റെ പേരിലുള്ള താണ്, അതുപോലെ ഈ പ്രതികള്‍ ഹരിദാസ് എന്നീ പേരുകളിലാണ് ഈ പെട്ടിരുന്നത്, ക്യാഷ് പ്രതികള്‍ പിന്‍വലിച്ചാല്‍ ഉടനെ ഈ നമ്പറുകളില്ലക്കു വിളിച്ചാല്‍ കിട്ടാതാകും, ഇതിനാ നാല്‍ കേരളത്തില്‍ നിന്നു മാത്രം നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്, പോലീസിനോസൈബര്‍ സെല്ലിനോ പിടിക്കാതിരിക്കാന്‍ ഇവര്‍ ഇടയ്ക്കിടെ വ്യാജ സിംകാര്‍ഡുകള്‍ മൊബൈല്‍ ഫോണുകള്‍ എന്നിവ മാറ്റുകയും താമസം കേരളം, തമിഴ്നാട്, ബംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പലഹോട്ടലുകളും വീടുകളും വാടകക്ക് എടുത്ത് വ്യാജപേരില്‍ താമസിക്കും, സ്ഥിരമായി ഒരു സ്വലത്തും തമസിക്കില്ല,
ഏറ്റവും മികച്ച രീതിയില്‍ മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ചും മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം ആറ് ദിവസം ഉറക്കം ഒഴിഞ്ഞു പല നമ്പറുകളും ആളുകളേയും പരിശോധിച്ചും നിരീക്ഷിച്ചംബാംഗ്ലൂര്‍ തമിഴ്നാട് എന്നിവിടങ്ങളില്‍ സഞ്ചരിച്ചം ആണ് ഒടുവില്‍ പ്രതികളെ തമിഴ്നാട്ടിലെ കള്ളന്മാര്‍ക്ക് പേരുകേട്ട ജില്ലയായ വിരുദ്ധനഗറില്‍ നിന്നും സഹസികമായി പിടികൂടുന്നത്, ഇവരുടെ കൈവശം ഉണ്ടായിരുന്ന തട്ടിപ്പിന് മാറ്റി മാറ്റി ഉപയോഗിക്കുന്ന പതിനാറു മൊബൈല്‍ ഫോണുകളും, പതിനഞ്ച് ഡെബിറ്റ് കാര്‍ഡുകളും നിരവധി പാസ് ബുക്കുകളും, ചെക്ക് ബുക്കുകളും, വ്യാജ സിംകാര്‍ഡുകളും രേഖകളും ഇവര്‍ ഉപയോഗിക്കുന്ന ജാഗ്യര്‍ എന്ന ആഡംബര കാറും പോലീസ് സംഘം പിടിച്ചെടുത്തു, നൂറ് കണക്കിന് മൊബൈല്‍ നമ്പറുകള്‍ വേരിഫൈ ചെയ്തും ബാങ്ക് അക്കൗണ്ട് നിരീക്ഷിച്ചം സി സി ടി വി ,ഫുഡ് ടെക് കള്‍ പരിശോധിച്ചു മാ ണ് പ്രതികളെ തന്ത്രപൂര്‍വ്വം അന്വേഷണ സംഘം വലയിലാക്കിയത്,അന്വേഷണ സംഘത്തില്‍ താനൂര്‍ ഡിവൈഎസ്പിയെ കൂടെ തെ എസ് ,ഐ, എന്‍ , ശ്രീജിത്ത്, എസ്, ഐ, രാജു ,സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ കെ , സലേഷ്, സി പി ഒ, ജിനേഷ്, വിനീഷ്, എന്നിവരും, മലപ്പുറം സൈബര്‍ സെല്ലിലെ പോലീസുകാരും പങ്കെടുത്തു,

 

 

Sharing is caring!