സഹോദരിക്ക് അശ്ലീല മെസ്സേജ് അയച്ചെന്ന്, മലപ്പുറത്ത് 23കാരന് ആള്‍ക്കൂട്ട അക്രമണം
മലപ്പുറം: സഹോദരിക്ക് അശ്ലീല മെസ്സേജ് അയച്ചെന്നാരോപിച്ച് മലപ്പുറം തിരൂര്‍ അരീക്കാട് വെച്ച് 23കാരനു നേരെ ആള്‍ക്കൂട്ട അക്രമണം. എന്റെ പെങ്ങള് ആറാം ക്ലാസിലാണ് പഠിക്കുന്നതെന്നും തനിക്ക് ചെരക്കാനായില്ലെന്നും പറഞ്ഞാണ് ഏഴുപേരടങ്ങുന്ന സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. യുവാവിനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. അക്രമണത്തിനിരയായ യുവാവിനെ തിരൂര്‍ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കളില്‍ ഒരാളുടെ സഹോദരിക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ചുവെന്ന് കാണിച്ചാണ് സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവാവിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചത്. വടികൊണ്ടുമുതുകത്തു പല തവണ അടിക്കുകയും സ്‌കൂട്ടറും അടിച്ചു തകര്‍ക്കുന്നത് കൂട്ടത്തിലുളള ഒരാള്‍ എടുത്ത വീഡിയോയില്‍ വ്യക്തമാണ്. താന്‍ എന്തിനാണ് മെസ്സേജ് അയക്കുന്നതെന്നും വീട്ടില്‍ ബാപ്പയുണ്ടെന്നും ഇറങ്ങി വന്നാല്‍ നിന്റെ തലൂരമെന്നും പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് കേട്ടാലറക്കുന്ന തെറികളും യുവാവിനെ വിളിക്കുന്നുണ്ട്.
മാനസിക അസ്വസ്ഥത നേരിടുന്ന യുവാവിനെ കഴിഞ്ഞദിവസമാണ്ഏഴംഗ സംഘം വടികളും മറ്റും ഉപയോഗിച്ചുക്രൂരമായിആക്രമിച്ചത്. ഇതുസംബന്ധിച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന ഭര്‍ത്താവ് അടക്കമുള്ള തന്റെകുടുംബത്തിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അക്രമത്തിനിരയായ യുവാവിന്റെ മാതാവ് മുഖ്യമന്ത്രി, മന്ത്രി വിഅബ്ദുറഹ്മാന്‍, സംസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാനപോലീസ്മേധാവി, മലപ്പുറം ജില്ലാപോലീസ് മേധാവി എന്നിവര്‍ക്ക്പരാതിനല്‍കി. പ്രസ്തുത വിഷയത്തില്‍ ജില്ലാപോലീസ്മേധാവി സ്വമേധയാകേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ആള്‍ക്കൂട്ട അക്രമണത്തിന് ഇരയായ മകന് നീതി ലഭ്യമാക്കണമെന്നാണ് മാതാവ് പരാതി നല്‍കിയത്. ,
മലപ്പുറം ജില്ലയില്‍ തീരുര്‍ താലൂക്കിലെ ചെറിയമുണ്ടം പഞ്ചായത്തിഹല 12
വാര്‍ഡില്‍ താമസിക്കുന്ന മാനസിക അസവസ്ഥത നേരിടുന്ന തന്റെമകന് 17 08 2021 ഹൊവ്വാഴ്ച വൈകിട്ട്4
മണിക്ക് ഏകദേശം 5 കിലോമീറ്റര്‍ അകലെ തന്നെയുള്ള അരീക്കാട് എന്ന
സ്ഥലത്തു വെച്ച് ഒരു സംഘം ആളുകള്‍ അകാരണമായി മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി
മര്‍ദിക്കുകയായിരുന്നുവെന്നാണ് മാതാവിന്റെ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഇക്കാര്യം വീട്ടില്‍ മറച്ചുവെക്കുകയും വീട്ടില്‍ അവശനായി കിടക്കുകയും അസ്വസ്ഥത കാണിക്കുകയുംചെയ്തതോടെ 19 -08 -2021ന് സോഷ്യല്‍ മീഡിയ വഴി വന്ന വാര്‍ത്ത കണ്ടപ്പോഴാണ് അക്രമത്തിന്റെ
ആഴവും, ഗൗരവവും മനസ്സിലായത്. ഇതിന്റെ അടിസ്ഥാനത്തില്‍ 20 -08
2021 നു തീരുര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയനാക്കുകയും
ഒബ്സര്‍വേഷനില്‍ കിടത്തി വീട്ടിലേക്കു കൊണ്ടുവരിരികയും ഹെയ്തു. എന്നാല്‍ പിറ്റേ ദിവസം (21 08 2021 വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതോടെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നിലവവില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്.
സദാചാര ഗുണ്ടായിസത്തിനും , ആള്‍ക്കൂട്ട ആക്രമണത്തിനും ഇരയായ
എന്റെ മകനെ അക്രമിച്ചവരേയും അക്രമണത്തിന് നേതൃത്വം
കൊടുത്തവരേയും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിച്ചു
കൊടുക്കാന്‍വേണ്ട നടപടി സവീകരിക്കണമെന്നും, എനിക്കും ഡയാലിസിസ്
ഹെയ്തു കൊണ്ടിരിക്കുന്ന എന്റെ ഭര്‍ത്താവ് അടങ്ങിയ നിര്‍ധന
കുടുംബത്തിനും നീതി ലഭിക്കണമന്നും താഴ്യമായി അപേക്ഷിക്കുന്നതായും പറഞ്ഞാണ് മാതാവ് മുഖ്യമന്ത്രിക്കും അധികൃതര്‍ക്കും നല്‍കിയ പരാതി അവസാനിപ്പിക്കുന്നത്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]