ഈമാസം 28ന് വിവാഹം നടക്കാനിരിക്കെ മലപ്പുറത്തെ യുവ ഡോക്ടര്‍ തീ കൊളുത്തി മരിച്ചു

ഈമാസം 28ന് വിവാഹം നടക്കാനിരിക്കെ മലപ്പുറത്തെ യുവ ഡോക്ടര്‍ തീ കൊളുത്തി മരിച്ചു

മലപ്പുറം: യുവ ഡോക്ടര്‍ തീകൊളുത്തി മരിച്ച നിലയില്‍. കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പന്‍ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മകള്‍ ഷാഹിദ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ന് കിടപ്പുമുറിയില്‍ ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 28ന് വിവാഹം നടക്കേനിരിക്കെയാണ് മരണം. പുത്തലം ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മാതാവ്:സൈനബ. സഹോദരങ്ങള്‍: ശബീര്‍ അലി, ശരീഫ, പരേതനായ ശാഹിദ് അലി.

ഷോക്കേറ്റ് മരിച്ചതാണെന്ന്
പ്രചരണം വ്യാജമെന്ന് പോലീസ്

യുവതി സ്വയം ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നു അരീക്കോട് പോലീസ് പറഞ്ഞു. യുവതിയുടെ മരണം ഷോക്കേറ്റ് മരിച്ചതാണെന്ന് നടത്തുന്ന പ്രചരണം വ്യാജമാണെന്നും പോലീസ് പറഞ്ഞു. വാതില്‍ ചവിട്ടിത്തുറന്നാണ് മൃതദേഹം പുറത്തെടുത്തത്. മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

 

Sharing is caring!