ഞങ്ങളെ അമ്പൂക്കാനെ വിട്ട് തരൂ” സിയെറ ലിയോണ്‍ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് പൊങ്കാല

ഞങ്ങളെ അമ്പൂക്കാനെ വിട്ട് തരൂ” സിയെറ ലിയോണ്‍ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് പൊങ്കാല

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷനായതിന് പിന്നാലെ സിയെറ ലിയോണ്‍ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് ‘പൊങ്കാല’. ”ഞങ്ങളെ അമ്പൂക്കാനെ വിട്ട് തരൂ”, ”ഞങ്ങളെ അന്‍വര്‍ക്കാനെ വിട്ടു തരൂ, Where’s our PV anvar” ”അമ്പര്‍ക്കാനെ തിരികെ കയറ്റി വിടൂ..” എന്നിങ്ങനെയാണ് പരിഹാസ കമന്റുകള്‍. ഇംഗ്ലീഷില്‍ അടക്കം എഴുതിയ കമന്റുകള്‍ക്ക് പിന്നില്‍ യു.ഡി.എഫ് സൈബര്‍ പ്രവര്‍ത്തകരാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ പഴയ വിവാദ പരാമര്‍ശമായ ‘ജപ്പാനില്‍ മഴ പെയ്യുന്നത് കേരളത്തിലെ കാര്‍മേഘം കൊണ്ട്’ എന്നിങ്ങനെയുള്ള കാര്യങ്ങളും പരിഹാസ രൂപേണ കമന്റുകളിലുണ്ട്.

 

Sharing is caring!