1000 രൂപയുടെ നിരോധിത കറന്‍സികളുമായി തമിഴ്‌നാട് സ്വദേശി പരപ്പനങ്ങാടിയില്‍ പിടിയില്‍

പരപ്പനങ്ങാടി : കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 1000 രൂപയുടെ 195 നോട്ടുകളുമായി തമിഴ്‌നാട് സ്വദേശി പിടിയിലായി. തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശി കറുംപട്ടിയില്‍ കോട്ടാല്‍ മണിയത്ത് ഹള്ളിയിലെ തിരുജ്ഞാനമൂര്‍ത്തി 39) യാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന്‍ പാര്‍്ക്കിംഗ് ഗ്രൗണ്ടിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സി.ഐ. ഹണി കെ ദാസിന്റെ നേത്യത്വത്തിലായിരുന്നു അറസ്റ്റ്. പരപ്പനങ്ങാടി മേഖലയിലെ ക്ഷേത്രത്തിലേക്ക് വന്നതാണെന്നും നാസര്‍ എന്നയാളാണ് നിരോധിത നോട്ടുകള്‍ നല്‍കിയതെന്നുമാണ് പിടിയിലായ തിരുജ്ഞാനമൂര്‍ത്തി പറയുന്നത്. അറസ്റ്റിലായ ഇയാളെ കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിരോധിത നോട്ടുകള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താന്‍ സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്തുമെന്നും സംഘത്തിലെ മറ്റുള്ളവരെ പിടികൂടാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും സി.ഐ. ഹണി കെ ദാസ് പറഞ്ഞു. സി ഐയ്‌ക്കൊപ്പം എസ്.ഐ. ജയരാജന്‍, എസ്.ഐ. നൗഷാദ് ഇബ്രാഹിം , ജിതിന്‍, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]