മലപ്പുറം നടുവട്ടത്ത് മുള്ളന്‍പന്നി മുറിവേറ്റ് ചത്ത നിലയില്‍

മലപ്പുറം നടുവട്ടത്ത് മുള്ളന്‍പന്നി മുറിവേറ്റ് ചത്ത നിലയില്‍

എടപ്പാള്‍: സംസ്ഥാനപാതയില്‍ നടുവട്ടം കണ്ണഞ്ചിറയില്‍ മുള്ളന്‍പന്നിയെ മുറിവേറ്റ് ചത്ത നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച കാലത്ത് വഴിയാത്രക്കാരാണ് റോഡരികില്‍ ചത്ത നിലയില്‍ മുള്ളന്‍പന്നിയെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രിയില്‍ വാഹനം ഇടിച്ചു പരിക്ക് പറ്റിയത് ആകാമെന്നാണ് പ്രാഥമിക നിഗമനം.വംശനാശഭീഷണി നേരിടുന്ന ഇനമായതിനാല്‍ തന്നെ ഇവയെ വേട്ടയാടുന്നതും ആക്രമിക്കുന്നതും നിരോധിച്ചിട്ടുള്ളതാണ്. നിയമ നടപടികള്‍ ഭയന്ന് പലരും ഇതിനെ സംസ്‌കരിക്കുന്നതില്‍ നിന്ന് പിന്മാറി നില്‍ക്കുകയാണ്.

 

 

Sharing is caring!