ലക്ഷദ്വീപിൽ കാലിക്കറ്റ് സർവ്വകലാശാല കോഴ്സുകൾ നിർത്തലാക്കാനുള്ള തീരുമാനം പ്രതിഷേധാർഹം : ഇ .ടി മുഹമ്മദ് ബഷീർ എം.പി

ലക്ഷദ്വീപിലെ സെന്ററുകളിലെ കാലിക്കറ്റ് സർവ്വകലാശാലയുടെ പി. ജി. കോഴ്സുകളും ബി.എ അറബിക്കും നിർത്തലാക്കാനുള്ള കാലിക്കറ്റ് സർവ്വകലാശാലയുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം.പി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പ്രതിലോമകരമായ നടപടിക്ക് കൂട്ടു നിൽക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.ജി കോഴ്സുകളായ എം.എ അറബിക്, എം.എ ഇംഗ്ലീഷ്, എം.എ പൊളിറ്റിക്സ്, എം.എസ്.സി ആഗ്രോ കൾചർ, എം.എസ്.സി മാത്‍സ് എന്നീ കോഴ്സുകൾ നിർത്തലാക്കുകയാണ്. അന്ത്രോത്, കടമത് എന്നീ ദ്വീപുകളിൽ യൂണിവേഴ്സിറ്റി കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പിന്നിൽ വളരെ ദീർഘ വീക്ഷണത്തോട് കൂടിയുള്ള തീരുമാനം ഉണ്ടായിരുന്നു. ഞാൻ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് അന്നു കേന്ദ്ര കേന്ദ്ര മന്ത്രിയായിരുന്ന പി. എം. സൈദ് സാഹിബിന്റെ കൂടി താല്പര്യം പരിഗണിച്ചു പ്രത്യേക സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർത്താണ് ഈ തീരുമാനം എടുത്തത് .
ലക്ഷദ്വീപിലെ കുട്ടികൾക്ക് പഠനസൗകര്യം ഇല്ലാത്തത് പരിഗണിച്ചു എടുത്ത ഒരു നിർണായക തീരുമാനമായിരുന്നു അത്. ഇന്ന് അത് വേണ്ട എന്ന് അവിടത്തെ ഭരണകൂടം തീരുമാനം എടുത്തതിൽ അത്ഭുതം ഒന്നുമില്ല. ലക്ഷദ്വീപിന്റെ പാരമ്പര്യം തകർക്കുന്ന ജോലിയിലാണ് അവർ. പക്ഷെ സിൻഡിക്കേറ്റ് എന്തിനാണ് ഇതിന് കൂട്ട് നിന്നത് എന്ന കാര്യം മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് എടുത്ത നടപടിയും തെറ്റാണ്. തെറ്റായ ഈ തീരുമാനത്തിന് എതിരെ അക്കാദമിക് സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും ഇ. ടി പ്രസ്താവനയിൽ പറഞ്ഞു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]