ബസ്സുകളില്‍ കൂട്ട പോക്കറ്റടി നടത്തുന്ന വന്‍ സംഘം മലപ്പുറത്ത് പിടിയില്‍

ബസ്സുകളില്‍ കൂട്ട പോക്കറ്റടി നടത്തുന്ന വന്‍ സംഘം മലപ്പുറത്ത് പിടിയില്‍

മലപ്പുറം: മലപ്പുറം, കോഴിക്കോട്,പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് കൂട്ട പോക്കറ്റടി നടത്തുന്ന വന്‍ സംഘം മലപ്പുറം പോലീസിന്റെ പിടിയില്‍. ബസ്സുകളില്‍ യാത്രക്കാര്‍ കയറുന്ന സമയത്തും ഇറങ്ങുന്ന സമയത്തും തിക്കും തിരക്കും കൂട്ടി യാത്രക്കാരുടെ പോക്കറ്റടി നടത്തുന്ന സംഘത്തെ ഇന്ന് മലപ്പുറം സിഐ ജോബി തോമസ് , എസ് ഐ അമീര്‍ അലി എന്നിവര്‍ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.
ഇത്തരം പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളുടെ പോക്കറ്റടിയില്‍ പണവും വിലപ്പെട്ട രേഖകളും കൂട്ട പോക്കറ്റടിയില്‍ നഷ്ടപ്പെടുന്ന പരാതികള്‍ മലപ്പുറം സ്റ്റേഷനില്‍ ഈയടുത്തു വര്‍ദ്ധിച്ച് വന്ന സഹചര്യത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ് ദേശ പ്രകാരം മലപ്പുറം പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു രണ്ടാഴ്ച യിലേറെ നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിലാണ് സംഘങ്ങള്‍ മലപ്പുറം പോലീസിന്റെ പിടിയിലായത്. മുഹമ്മദ് ഷെരീഫ് ആണ് സംല തലവന്‍.
ബാബുരാജ്, മുഹമ്മദ് റഫീക്ക്, ഷമീര്‍, ഇബ്രാഹിം എന്നിവരാണ് പിടിയിലാത്.ഇവരില്‍ നിന്നും പണവും പോക്കറ്റടിക്കപെട്ടവരുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകം, മോഷണം, ഹൈവേ റോബറി എന്നീ വിവിധ കുറ്റകൃത്യങ്ങള്‍ നടത്തിയ നിരവധി കേസുകളില്‍ വിചാരണ നേരിടുന്ന പ്രതികളുടെ അറസ്റ്റ് ജില്ലയില്‍ നടന്ന സമാനമായ നിരവധി കുറ്റകൃത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ സഹായകരമാവും എന്നു കരുതുന്നു. മലപ്പുറം പോലീസ് സ്റ്റേഷനിലെ ഐ.പി ജോബി തോമസും .എസ് .ഐ അമീര്‍ അലിയും ഉള്‍പ്പെടെ പോലിസ് ഉദ്യോസ്ഥ് ര്‍ ആയ ഹമീദലി .രജീഷ് .ഷിഹാബ് .ഹാരീസ് . ഗിരീഷ് .ഷഹേഷ് ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

 

Sharing is caring!