മഞ്ചേരി ഡെയ്ലി മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം
മലപ്പുറം: മഞ്ചേരി ഡെയ്ലി മാര്‍ക്കറ്റില്‍ വന്‍ തീ പിടുത്തം. ഡെയ്ലി മാര്‍ക്കറ്റിലെ ബേബി സ്റ്റോറിലാണ് തീ പിടുത്തമുണ്ടായത്. സോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. ലക്ഷങ്ങളുടെ നാശ്നഷ്ടം കണക്കാക്കുന്നു. ഇപ്പോഴും തീയണക്കാന്‍ സാധിച്ചില്ല. മഞ്ചരിയില്നിന്നും, മലപ്പുറത്തും ഉള്‍പ്പെടെ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ മഞ്ചേരിയിലെത്തി. സമീപത്തുള്ള കച്ചവടക്കാരും വാഹന ഡ്രൈവര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. കോവിഡും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായിരുന്ന കച്ചവടം അടുത്തിടെയാണു പഴയ രീതിയിലേക്കുമാറിക്കൊണ്ടിരുന്നതെന്നും കച്ചവടക്കാര്‍ പറഞ്ഞു. ഒന്നാംനില പൂര്‍ണമായും തീ പടര്‍ന്ന് കത്തി നശിച്ചു. വന്‍തോതില്‍ തീ പടര്‍ന്നതോടെ താഴെ നിര്ത്തിയിട്ടുപോയിരുന്ന ബൈക്കിലേക്കും തീ പടരുമെന്നായപ്പോള്‍ നാട്ടുകാര്‍ എടുത്തുമാറ്റി. വൈദ്യൂതി ലൈനിലേക്കും തീ പടര്‍ന്നതോടെ ലൈന്‍ ഓഫാക്കുകയായിരുന്നു. തുടര്‍ന്നാണ് വിവരം അറിയിച്ചതിനെ തുടര്‍ന്നു മഞ്ചേരിയില്‍നിന്നും ഫയര്‍ഫോഴ്സ് എത്തിയത്. ആദ്യം ഓടിക്കൂടിയ നാട്ടുകാര്‍ക്കും കാഴ്ച്ചക്കാരാനാവാനെ കഴിഞ്ഞുള്ളു. തീ പുറത്തേക്കുവരെ പടരുന്ന അവസ്ഥ എത്തിയതോടെയാണു ഫയര്‍ഫോഴ്സും മഞ്ചേരി പോലും എത്തിയത്.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




