മലപ്പുറം അരീക്കോട് കുരങ്ങിനെ പിന്തുടര്ന്ന് കാട്ടിലേക്ക് ഓടിയ ഭിന്നശേഷിക്കാരനായ 15കാരനെ കാണാതായി
അരീക്കോട്: കുരങ്ങിനെ പിന്തുടര്ന്ന് കാട്ടിലേക്ക് ഓടിയ ഭിന്നശേഷിക്കാരനായ പതിനഞ്ചുകാരനെ കാണാതായി. ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറ ചൈനങ്ങാട് സ്വദേശികളായ പൂളക്കല്‍ ഹസ്സന് കുട്ടി- ഖദീജ ദമ്പതികളുടെ മകന് മുഹമ്മദ് സൗഹാനെ (15)യാണ് ശനിയാഴ്ചമുതല്‍ കാണാതായത്. ചെക്കുന്ന് മലയുടെ ചെരുവിലാണ് സൗഹാന്റെ വീട്. വീടിന് സമീപം കുരങ്ങിനെ കണ്ടതോടെ പിന്തുടര്ന്ന് ഓടുകയായിരുന്നു. കാട്ടില്‍ അകപ്പെട്ട് തിരിച്ചിറങ്ങാന്‍ വഴിയറിയാതെ കുടുങ്ങിയതാവാമെന്നാണ് നിഗമനം. പൊലീസും നാട്ടുകാരും സന്നദ്ധ സംഘടനകളും തെരച്ചില്‍ നടത്തുണ്ട്. ഇരുനിറത്തിലുള്ള മുഹമ്മദ് സൗഹാന്, തള്ളവിരല്‍ വായയില്‍ ഇടുന്ന പ്രകൃതമുണ്ട്. എന്തങ്കിലും വിവരം ലഭിക്കുന്നവര്‍ 0483 2850222 നമ്പറില്‍ അരീക്കോട് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]