പാണക്കാട് ഹൈദരലി തങ്ങള്‍ ആശുപത്രിവിട്ടു

പാണക്കാട് ഹൈദരലി തങ്ങള്‍ ആശുപത്രിവിട്ടു

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആശുപത്രി വിട്ട് പാണക്കാട്ടെ വീട്ടില്‍ തിരിച്ചെത്തി. ചികിത്സക്കുശേഷം തിരിച്ചെത്തിയ ഹൈദരലി തങ്ങളെ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചു. എത്രയും വേഗത്തില്‍ പൂര്‍ണമായി സുഖം പ്രാപിക്കട്ടെയെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കുവാന്‍ കഴിയട്ടെ രാഹുല്‍ ഗാന്ധി ആശംസിച്ചു.
വാര്‍ധക്യസഹജമായ ശാരീരിക പ്രശ്‌നങ്ങളും മറ്റു ചില രോഗങ്ങളും മൂലമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മാസത്തോളം നീണ്ട ചികിത്സക്കു ശേഷമാണ് തങ്ങള്‍ തിരിച്ചുവരുന്നത്.

 

Sharing is caring!