മലബാര്‍ സമരത്തിന് അനുയോജ്യമായ സ്മാരകം പണിയണം; എസ് വൈ എസ്

മലബാര്‍ സമരത്തിന് അനുയോജ്യമായ സ്മാരകം പണിയണം; എസ് വൈ എസ്

മലപ്പുറം: സ്വാതന്ത്ര്യ സമരത്തില്‍ നാനൂറോളം പേരുടെ ജീവന്‍ പണയം വെച്ച് അധിനിവേശ ശക്തികളോട് പോരാടിയ മലബാര്‍ സമരത്തിന് അനുയോജ്യമായ സ്മാരകം പണിയണമെന്നും മലബാര്‍ സമരത്തെ വര്‍ഗീയ സംഘട്ടനമായി ചിത്രീകരിക്കുന്നവരുടെ ഹിഡന്‍ അജണ്ടകളെ തുറന്നു കാണിക്കണമെന്നും എസ് വൈ .എസ് .

‘1921 ന് 100 വര്‍ഷം പിന്നിടുമ്പോള്‍ ‘എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് ആവശ്യപ്പെട്ടത്.

മലബാര്‍ സമര പോരാളികളുടെ ചരിത്രം പൂര്‍ണമായും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുക, റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുക, കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഖിലാഫത്ത് സ്റ്റഡി ചെയര്‍ ആരംഭിക്കുക, സ്ട്രീറ്റുകള്‍ക്ക് പോരാളികളുടെ പേര് നല്‍കി അവരുടെ സ്മരണ നിലനിര്‍ത്തുക തുടങ്ങിയവയും എസ് വൈ എസ് ആവശ്യപ്പെട്ടു.

ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചാ സമ്മേളനം എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് എം ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി ഉദ്ഘാടനം നിര്‍വഹിച്ചു. സിദ്ധീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ് അധ്യക്ഷത വഹിച്ചു. പ്രമുഖ ചരിത്രകാരന്‍മാരായ ഉമര്‍ മേല്‍മുറി, അഡ്വ: അബ്ദുറഹ്മാന്‍ കാരാട്ട്, ഫഹദ് സലിം, ശാഹിദ് ഫാളിലി കൊന്നോല , ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ പ്രസംഗിച്ചു. അസദ് പൂക്കോട്ടൂര്‍ , മുബശിര്‍ പെരിന്താറ്റിരി എന്നിവര്‍ സമരപ്പാട്ടിന് നേതൃത്വം നല്‍കി.

 

Sharing is caring!