മലപ്പുറം ജില്ലയില്‍ 12 പുതിയ സ്ഥിരം മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നു

മലപ്പുറം ജില്ലയില്‍ 12 പുതിയ സ്ഥിരം മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നു

മലപ്പുറം: ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്നായി 12 സ്ഥിരം മെഗാവാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: സക്കീന കെ അറിയിച്ചു.
ഈ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ഈ കേന്ദ്രങ്ങളില്‍ 50 ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയും 50 ശതമാനം നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയായും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. നിലവില്‍ കോവിഡ് വാക്‌സിനേഷന്‍ നടന്ന് കൊണ്ടിരിക്കുന്ന 117 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 3 സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെയും പുറമെയാണ് ഈ 12 പുതിയ സ്ഥിരം മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ജില്ലയില്‍ സജ്ജീകരിച്ചത്.

ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോട്ടപ്പടി, മലപ്പുറം
ടൗണ്‍ ഹാള്‍, മഞ്ചേരി,
വാഗണ്‍ ട്രാജഡി ഹാള്‍, തിരൂര്‍,
മേലങ്ങാടി ഹൈസ്‌ക്കൂള്‍, കൊണ്ടോട്ടി,
സി വി ഓഡിറ്റോറിയം, ഇന്ത്യനൂര്‍, കോട്ടക്കല്‍,
വ്യാപാര ഭവന്‍, നിലമ്പൂര്‍,
മൂസക്കുട്ടി ബസ്സ്റ്റാന്‍ഡ്, പെരിന്തല്‍മണ്ണ,
സൂപ്പിക്കുട്ടി സ്‌കൂള്‍, നെടുവ,
ഷാദി മഹല്‍ ഓഡിറ്റോറിയം, പൊന്നാനി,
പീവീസ് ഓഡിറ്റോറിയം, താനൂര്‍,
പി.എസ്.എം.ഓ. കോളേജ് തിരൂരങ്ങാടി,
എ.എം.എല്‍.പി. സ്‌കൂള്‍ തൊഴുവാനൂര്‍, കാവുംപുറം.
തുടങ്ങിയവയാണ് ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന സ്ഥിരം മെഗാവാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. ഈ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരെ ജില്ലാ ആരോഗ്യ വകുപ്പ് നിയോഗിക്കുന്നതാണ്.

ആരംഭം എന്ന നിലയില്‍ നാളേ ( 19.08.2021) മലപ്പുറം കോട്ടപ്പടി, ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2000 പേര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. ഇതില്‍ 1000 പേര്‍ക്ക് ഓന്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: സക്കീന കെ അറിയിച്ചു. വാക്‌സിന്റെ ലഭ്യതക്കനുസരിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുന്നതായിരിക്കും.

Sharing is caring!