കുഴാപറമ്പിലെ കോഴിമാലിന്യ ഫാക്ടറിക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തി നാട്ടുകാര്‍

കുഴാപറമ്പിലെ കോഴിമാലിന്യ ഫാക്ടറിക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തി നാട്ടുകാര്‍

മലപ്പുറം: ദുര്‍ഗന്ധംമൂലം ജീവിതം ദുസ്സഹമാക്കിയ പുഴക്കാട്ടിരി കുഴാപറമ്പിലെ കോഴിമാലിന്യ ഫാക്ടറിക്കെതിരെ ജനകീയ പ്രക്ഷോഭവുമായി നാട്ടുകാര്‍. നാലു പഞ്ചായത്തുകള്‍ കൂടി ചേരുന്ന പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ ജീവിതം ദുസഹമാക്കുന്ന ഫാക്ടറിക്കെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നത്. പ്രക്ഷോഭം എഴുത്തുക്കാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.സുരേന്ദ്രന്‍ നിര്‍വഹിച്ചു.
കോഴി മാലിന്യത്തെ വളമാക്കി മാറ്റുന്ന ഫാക്ടറിയില്‍ നിന്നും വരുന്ന ദുര്‍ഗന്ധത്തിലും മറ്റു പരിസ്ഥിതി പ്രശ്‌നങ്ങളിലും പൊറുതിമുട്ടിയവരാണ് അനിശ്ചിതകാല പ്രക്ഷോഭം ആരംഭിച്ചത്. കോവിഡ് കാലഘട്ടത്തില്‍ പോലും അവകാശങ്ങള്‍ക്കും നിലനില്‍പ്പിനും വേണ്ടി സാധാരണ ജനങ്ങള്‍ നിരത്തിലിറങ്ങേണ്ട അവസ്ഥയായെന്നും, സംഘര്‍ഷങ്ങള്‍ ഇല്ലാതെ സമാധാനപൂര്‍വം ഈ വിഷയത്തില്‍ സമരവുമായി മുന്നോട്ട് പോകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ റസാഖ് തെക്കേക്കര അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് കെ. വി യാസര്‍ മുഖ്യപ്രഭാഷണവും നടത്തി.
ദൈന്യദിന ജീവിതത്തെ പോലും ദുസഹമാക്കുന്ന ഫാക്ടറി ഇവിടെ നിന്നും മാറ്റണമെന്നവശ്യപ്പെട്ട നിരവധി പരാതികള്‍ പ്രദേശവാസില്‍ പഞ്ചായത്തിലും മറ്റു അധികൃതര്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ യാതൊരു വിധ നടപടിയും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവാത്തതിനാലാണ് ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഫെക്ടോറിയുടെ മുന്നില്‍ തന്നെ ഇവര്‍ ജനകീയ പ്രക്ഷോഭം നടത്തുന്നത്.

 

Sharing is caring!