എംഎസ്എഫിലെ പൊട്ടിത്തെറികള്‍ തുടരുന്നു

എംഎസ്എഫിലെ പൊട്ടിത്തെറികള്‍ തുടരുന്നു

മലപ്പുറം: ഹരിതയ്ക്കെതിരായ മുസ്‌ലിം ലീഗ് നടപടിയെത്തുടര്‍ന്ന് എംഎസ്എഫിലുണ്ടായ പൊട്ടിത്തെറികള്‍ തുടരുന്നു. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെതിരെ നടപടി വേണമെന്ന് ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. ഹരിത നേതാക്കളെ സംരക്ഷിക്കണമെന്നും ഇവര്‍ ആവശ്യം ഉയര്‍ത്തി. 11 ജില്ലാ കമ്മിറ്റികള്‍ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കി. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി.അബ്ദു സമദിന് പിന്നാലെ സംസ്ഥാന, ജില്ലാ ഭാരവാഹിത്വം വഹിക്കുന്ന കൂടുതല്‍ പേര്‍ രാജിക്കൊരുങ്ങുകയാണ്.

Sharing is caring!