നിലമ്പൂര്‍ ഉള്‍ക്കാട്ടിലും ഇനി വൈഫൈ

നിലമ്പൂര്‍ ഉള്‍ക്കാട്ടിലും ഇനി വൈഫൈ

മലപ്പുറം: 25കിലോമീറ്റര്‍ അകലെയുള്ള ഉള്‍ക്കാട്ടിലെ ആദിവസികള്‍ക്കും ഇനി വൈഫൈ സൗകര്യം.
ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതുകൊണ്ട് പട്ടികവര്‍ഗ്ഗ കോളനികളിലെവിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരംകാണുന്നിന്റെ ഭാഗമായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍, മലപ്പുറം നബാര്‍ഡിന്റെസഹായത്തോടെയാണ് ദീര്‍ഘദൂര ഫൈഫൈ പ്രൊജക്ട് ആരംഭിക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനോദ്്ഘാടനം നാളെ നടക്കും.
ഇതിന്റെഭാഗമായിഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ട്രൈബല്‍സ്‌ക്കൂളില്‍സ്ഥാപിച്ച ബേസ് സ്റ്റേഷന്‍, ടവറില്‍നിന്നും 25 കിലോമീറ്ററോളംഅകലത്തില്‍സ്ഥിതിചെയ്യുന്ന ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി, അമ്പുമല , പാലക്കയം എന്നീ കോളനികളില്‍ ചെറിയ ടവറുകള്‍ സ്ഥാപിച്ച് ഇന്റര്‍ നെറ്റ്ലഭ്യമാക്കുന്നതാണ്. ഇതനുസരിച്ച് മൂന്ന് പ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സമയവും സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
ജെഎസ്എസ്സിന്റെ സാങ്കേതിക പങ്കാളിയായ സി 4 സോഷ്യല്‍ കോമ്പിറ്റിംഗ് ആണ്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്. 145 ഓളംവിദ്യാര്‍ത്ഥികള്‍ക്കാണ്ഈ പദ്ധതിഗുണംചെയ്യുന്നത്. തുടര്‍ന്ന്മറ്റുകോളനികളിലേക്കുകൂടിഇത്വ്യാപിപ്പിക്കാന്‍ ജെഎസ്എസ്, ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇന്റര്‍നെറ്റ് കണക്ടിവിറ്റിലഭ്യമാകുന്നതോടൊപ്പംവിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാവശ്യമായ പഠനകേന്ദ്രവുംതയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പംപഠനത്തിനാവശ്യമായടാബുകള്‍ സൗജന്യമായിവിതരണംചെയ്യും. പദ്ധതിയുടെ ഔപചാരികമായഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക്ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ പാലക്കയംകോളനിയില്‍വെച്ച്ജെഎസ്എസ് ചെയര്‍മാന്‍പി.വി. അബ്ദുള്‍വഹാബ്എം.പി നിര്‍വ്വഹിക്കും. ജന പ്രതിനിധികളും, ഉദ്ധ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.

 

Sharing is caring!