ജില്ലയില്‍ തിങ്കളാഴ്ച 1,693 പേര്‍ക്ക് വൈറസ്ബാധ
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 16) 1,693 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.67 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം 1,632 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 41 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 20 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
2,551 പേരാണ് തിങ്കളാഴ്ച കോവിഡ് രോഗമുക്തരായത്. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 4,22,716 ആയി. 79,118 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,172 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 875 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 365 പേരും 160 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 374 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 1,811 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.
നിയന്ത്രണമല്ല, സ്വയം കരുതലാവാം
വിനോദ സഞ്ചാര മേഖലകളുള്‍പ്പടെ തുറന്ന സാഹചര്യത്തില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍. തിരക്ക് ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്. കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും ഇത്തരം യാത്രകളില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 16) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 17
ആലങ്കോട് 06
ആലിപ്പറമ്പ് 30
അമരമ്പലം 20
ആനക്കയം 22
അങ്ങാടിപ്പുറം 29
അരീക്കോട് 10
ആതവനാട് 13
ഊരകം 06
ചാലിയാര്‍ 26
ചീക്കോട് 10
ചേലേമ്പ്ര 05
ചെറിയമുണ്ടം 07
ചെറുകാവ് 21
ചോക്കാട് 18
ചുങ്കത്തറ 11
എടക്കര 17
എടപ്പറ്റ 06
എടപ്പാള്‍ 12
എടരിക്കോട് 05
എടവണ്ണ 22
എടയൂര്‍ 17
ഏലംകുളം 23
ഇരിമ്പിളിയം 18
കാലടി 13
കാളികാവ് 12
കല്‍പകഞ്ചേരി 08
കണ്ണമംഗലം 17
കരുളായി 09
കരുവാരക്കുണ്ട് 33
കാവനൂര്‍ 16
കീഴാറ്റൂര്‍ 14
കീഴുപറമ്പ് 02
കോഡൂര്‍ 15
കൊണ്ടോട്ടി 28
കൂട്ടിലങ്ങാടി 17
കോട്ടക്കല്‍ 13
കുറുവ 17
കുറ്റിപ്പുറം 06
കുഴിമണ്ണ 10
മക്കരപ്പറമ്പ് 06
മലപ്പുറം 55
മമ്പാട് 23
മംഗലം 04
മഞ്ചേരി 84
മങ്കട 42
മാറാക്കര 16
മാറഞ്ചേരി 08
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 11
മൂര്‍ക്കനാട് 14
മൂത്തേടം 03
മൊറയൂര്‍ 11
മുതുവല്ലൂര്‍ 07
നന്നമ്പ്ര 07
നന്നംമുക്ക് 17
നിലമ്പൂര്‍ 39
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 04
ഒഴൂര്‍ 15
പള്ളിക്കല്‍ 11
പാണ്ടിക്കാട് 17
പരപ്പനങ്ങാടി 12
പറപ്പൂര്‍ 12
പെരിന്തല്‍മണ്ണ 31
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 09
പെരുവള്ളൂര്‍ 18
പൊന്മള 05
പൊന്മുണ്ടം 32
പൊന്നാനി 20
പൂക്കോട്ടൂര്‍ 11
പോരൂര്‍ 16
പോത്തുകല്ല് 10
പുലാമന്തോള്‍ 04
പുളിക്കല്‍ 17
പുല്‍പ്പറ്റ 13
പുറത്തൂര്‍ 03
പുഴക്കാട്ടിരി 07
താനാളൂര്‍ 23
താനൂര്‍ 13
തലക്കാട് 33
തവനൂര്‍ 04
താഴേക്കോട് 91
തേഞ്ഞിപ്പലം 14
തെന്നല 09
തിരുനാവായ 07
തിരുവാലി 14
തൃക്കലങ്ങോട് 28
തൃപ്രങ്ങോട് 09
തുവ്വൂര്‍ 06
തിരൂര്‍ 18
തിരൂരങ്ങാടി 22
ഊര്‍ങ്ങാട്ടിരി 06
വളാഞ്ചേരി 07
വളവന്നൂര്‍ 09
വള്ളിക്കുന്ന് 05
വട്ടംകുളം 11
വാഴക്കാട് 39
വാഴയൂര്‍ 06
വഴിക്കടവ് 07
വെളിയങ്കോട് 14
വേങ്ങര 18
വെട്ടത്തൂര്‍ 04
വെട്ടം 07
വണ്ടൂര്‍ 48
ജില്ലയില്‍ 19,52,076 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു
മലപ്പുറം ജില്ലയില്‍ 19,52,076 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 13,89,739 പേര്‍ക്ക് ഒന്നാം ഡോസും 5,62,337 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 4,15,083 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 95,500 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 8,72,733 പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 4,03,478 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,649 പേര്‍ക്ക് ഒന്നാം ഡോസും 30,751 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളില്‍ 23,007 പേര്‍ക്ക് ഒന്നാം ഡോസും 19,708 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,547 പേര്‍ ഒന്നാം ഡോസും 12,900 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]