മൊബൈൽ ചലഞ്ച് ജില്ലയിൽ ആയിരം ഫോണുകളുടെ വിതരണം പൂർത്തീകരിച്ച് എസ്. എഫ്. ഐ 

മൊബൈൽ ചലഞ്ച് ജില്ലയിൽ ആയിരം ഫോണുകളുടെ വിതരണം പൂർത്തീകരിച്ച് എസ്. എഫ്. ഐ 

ഓൺലൈൻ വിദ്യഭ്യാസത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി എസ്.എഫ്.ഐ നടത്തിവരുന്ന മൊബൈൽ ഫോൺ വിതരണത്തിലെ
ആയിരം മൊബൈൽ ഫോണുകളുടെ പൂർത്തീകരോണോദ്ഘാടനം മലപ്പുറം ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണൻ നിർവഹിച്ചു. പൊതുവിദ്യഭ്യാസ സംരക്ഷണയഞ്ജം ജില്ലാ കോർഡിനേറ്റർ എം. മണി മാസ്റ്റർ കളക്ടറിൽ നിന്ന് മൊബൈൽ ഫോൺ ഏറ്റുവാങ്ങി. ചോക്കാട് ചിങ്കക്കല്ല് കോളനിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ മൊബൈൽഫോണുകൾ കാമ്പയിന്റെ ഭാഗമായി കൈമാറുകയുണ്ടായി.
വിവിധ ഏരിയ കമ്മിറ്റികളുടെ കീഴിൽ വൈവിധ്യമാർന്ന ചലഞ്ചുകളിലൂടെയാണ് മൊബൈൽ ഫോണുകൾ വാങ്ങുന്നതിനുവേണ്ടിയുള്ള പണം സമാഹരിച്ചിരുന്നത്. ബിരിയാണി പൊതികൾ വിറ്റും, പായസം വിതരണം ചെയ്തും, ന്യുസ്പേപ്പർ ചലഞ്ച് നടത്തിയും ആയിരത്തിലധികം മൊബൈൽ ഫോണുകൾ വാങ്ങുന്നതിനുള്ള തുകയാണ് ജില്ലാ കമ്മിറ്റി സ്വരൂപിച്ചത്. ക്ലാസുകൾ അറ്റൻഡ് ചെയ്യുന്ന വിദ്യാർത്ഥികൾക്കിടയിൽ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുക എന്നതായിരുന്നു ക്യാമ്പയിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ജില്ലാനേതാക്കൾ പറഞ്ഞു. സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് ചലഞ്ചിന്റെ ഭാഗമായിരുന്നത്. എസ്.എഫ്. ഐ ജില്ലാ സെക്രട്ടറി കെ. എ സക്കീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഇ.അഫ്സൽ അധ്യക്ഷനായിരുന്നു.
എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയഗം രഹന സബീന ടി.പി, വണ്ടൂർ ബി.ആർ.സി ബി.പി.ഓ എം. മനോജ്‌, താഹസിൽദാർ പി. രഘുനാഥ്‌, എസ്. എഫ്. ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ തേജസ്‌. കെ ജയൻ, എം. സജാദ്, വി, വൈ ഹരികൃഷ്ണപാൽ എന്നിവർ പങ്കെടുത്തു. എസ്. എഫ്. ഐ നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. രാഹുൽ നന്ദി പറഞ്ഞു.
2 Attachments

Sharing is caring!