സദാചാര ഗുണ്ടകളുടെ അക്രമത്തില്‍ മനംനൊന്ത് അദ്ധ്യാപകന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം വേങ്ങരയില്‍ അധ്യാപകൻ്റെ ആത്മഹത്യയിൽ രണ്ടു പേരെ പോലീസ് അറസ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആൾകൂട്ട അക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ മലപ്പുറം വലിയോറയിലെ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.നിസ്സാമുദ്ധീൻ കോരൻകുളങ്ങര (39), മുജീബ് റഹ്മാൻ കൊരങ്കുളങ്ങര( 44) എന്നിവരെ യാ ണ്അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു.
സുഹൃത്തായ സ്ത്രീയുമായി വാട്ടസ്ആപ് സന്ദേശങ്ങൾ അയച്ചതിന് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ സാഹചര്യത്തിലാണ് അധ്യാപകൻ തൂങ്ങി മരിച്ചത്. അധ്യാപനത്തിനു പുറമെ ചിത്രകാരനും സിനിമയിലെയും മറ്റു സാംസ്കാരിക മേഖലകളിലെയും പ്രവർത്തകനുമായിരുന്നു സുരേഷ്.
സുരേഷിന്‍റെ സുഹൃത്തായിരുന്ന സ്ത്രീയുമായി വാട്ട്സാപ്പിൽ ചാറ്റ് ചെയ്തതിനാണ് ഒരു സംഘം ആളുകൾ സുരേഷിനെ ആക്രമിച്ചത്. രണ്ടു ദിവസം മുൻപ് സുരേഷിന്റെ വീട്ടിൽ കയറി വന്ന സംഘം അമ്മയുടെയും മക്കളുടെയും മുന്നിൽ വെച്ച് സുരേഷിനെ ആക്രമിക്കുകയും അസഭ്യമായ ഭാഷയിൽ ചീത്തപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്ന് രാവിലെയാണ് സുരേഷിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സ്വന്തം കുടുംബത്തിന് മുന്നിൽ അപമാനിതനായ വിഷമത്തിലായിരുന്നു സുരേഷെന്ന് സുഹൃത്തുക്കളടക്കമുള്ളവർ പറയുന്നുണ്ട്.
മലപ്പുറം ജില്ലയിലെ സാംസ്കാരിക കൂട്ടായ്മയായ ‘രശ്മി’യുടെ സജീവ പ്രവർത്തകനായിരുന്നു സുരേഷ്. ഉണ്ണികൃഷ്ണൻ ആവളയുടെ ഉടലാഴം എന്ന ചിത്രത്തിൽ കലാസംവിധായകനാവും ചെയ്തിട്ടുണ്ട്. സുരേഷിന്റെ മരണത്തിൽ നിരവധിയാളുകൾ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിരുന്നു.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]