മലപ്പുറം ജില്ലയില്‍ 19.33 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തു
മലപ്പുറം ജില്ലയില്‍ ഇതുവരെ 19,33,290 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 13,73,593 പേര്‍ക്ക് ഒന്നാം ഡോസും 5,59,697 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് നല്‍കിയത്. വാക്സിന് വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 4,05,553 പേര്‍ക്ക് ആദ്യഘട്ട ഡോസ് വാക്സിന് ലഭ്യമാക്കി. ഈ വിഭാഗത്തില്‍ 94,734 പേരാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്. 45 വയസിനു മുകളില്‍ പ്രായമുള്ള 8,66,866 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 4,01,616 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും വിതരണം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,647 പേര് ആദ്യ ഡോസും 30,746 പേര് രണ്ട് ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 22,980 പേര്‍ക്ക് ഒന്നാം ഡോസും 19,701 പേര്‍ക്ക് രണ്ട് ഡോസുകളും ലഭ്യമാക്കി. തെരഞ്ഞെടുപ്പു സമയത്ത് പോളിംഗ് ഉദ്യോഗസ്ഥരായ 33,547 പേര്‍ക്ക് ഒന്നാം ഡോസും 12,900 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിരുന്നു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




