മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.35 ശതമാനം

മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.35 ശതമാനം

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 15) 2,681 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.35 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ഞായറാഴ്ച മാത്രം 2,987 പേര്‍ രോഗവിമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,20,168 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,580 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 14 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശരാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 84 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 80,213 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,038 പേര്‍ ചികിത്സയില്‍ കഴിയുന്നു.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 837 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 385 പേരും 167 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 382 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,802 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത കൈവിടരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തു. പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷയും സമൂഹ പരിരക്ഷയും ഉറപ്പാക്കാനാകൂ. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഞായര്‍ (2021 ഓഗസ്റ്റ് 15) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 23
ആലങ്കോട് 17
ആലിപ്പറമ്പ് 47
അമരമ്പലം 18
ആനക്കയം 29
അങ്ങാടിപ്പുറം 40
അരീക്കോട് 19
ആതവനാട് 28
ഊരകം 20
ചാലിയാര്‍ 06
ചീക്കോട് 23
ചേലേമ്പ്ര 22
ചെറിയമുണ്ടം 12
ചെറുകാവ് 17
ചോക്കാട് 21
ചുങ്കത്തറ 46
എടക്കര 17
എടപ്പറ്റ 24
എടപ്പാള്‍ 43
എടരിക്കോട് 12
എടവണ്ണ 27
എടയൂര്‍ 73
ഏലംകുളം 05
ഇരിമ്പിളിയം 28
കാലടി 15
കാളികാവ് 35
കല്‍പകഞ്ചേരി 21
കണ്ണമംഗലം 23
കരുളായി 08
കരുവാരക്കുണ്ട് 34
കാവനൂര്‍ 21
കീഴാറ്റൂര്‍ 23
കീഴുപറമ്പ് 26
കോഡൂര്‍ 45
കൊണ്ടോട്ടി 30
കൂട്ടിലങ്ങാടി 20
കോട്ടക്കല്‍ 23
കുറുവ 12
കുറ്റിപ്പുറം 55
കുഴിമണ്ണ 08
മക്കരപ്പറമ്പ് 12
മലപ്പുറം 72
മമ്പാട് 59
മംഗലം 13
മഞ്ചേരി 98
മങ്കട 31
മാറാക്കര 07
മാറഞ്ചേരി 52
മേലാറ്റൂര്‍ 15
മൂന്നിയൂര്‍ 20
മൂര്‍ക്കനാട് 28
മൂത്തേടം 57
മൊറയൂര്‍ 54
മുതുവല്ലൂര്‍ 18
നന്നമ്പ്ര 43
നന്നംമുക്ക് 07
നിലമ്പൂര്‍ 39
നിറമരുതൂര്‍ 61
ഒതുക്കുങ്ങല്‍ 13
ഒഴൂര്‍ 07
പള്ളിക്കല്‍ 19
പാണ്ടിക്കാട് 11
പരപ്പനങ്ങാടി 21
പറപ്പൂര്‍ 09
പെരിന്തല്‍മണ്ണ 66
പെരുമണ്ണ ക്ലാരി 11
പെരുമ്പടപ്പ് 09
പെരുവള്ളൂര്‍ 07
പൊന്മള 05
പൊന്മുണ്ടം 08
പൊന്നാനി 27
പൂക്കോട്ടൂര്‍ 29
പോരൂര്‍ 11
പോത്തുകല്ല് 14
പുലാമന്തോള്‍ 19
പുളിക്കല്‍ 15
പുല്‍പ്പറ്റ 16
പുറത്തൂര്‍ 19
പുഴക്കാട്ടിരി 15
താനാളൂര്‍ 33
താനൂര്‍ 13
തലക്കാട് 19
തവനൂര്‍ 16
താഴേക്കോട് 36
തേഞ്ഞിപ്പലം 15
തെന്നല 15
തിരുനാവായ 18
തിരുവാലി 10
തൃക്കലങ്ങോട് 37
തൃപ്രങ്ങോട് 15
തുവ്വൂര്‍ 21
തിരൂര്‍ 29
തിരൂരങ്ങാടി 10
ഊര്‍ങ്ങാട്ടിരി 26
വളാഞ്ചേരി 29
വളവന്നൂര്‍ 26
വള്ളിക്കുന്ന് 35
വട്ടംകുളം 13
വാഴക്കാട് 18
വാഴയൂര്‍ 09
വഴിക്കടവ് 35
വെളിയങ്കോട് 25
വേങ്ങര 21
വെട്ടത്തൂര്‍ 27
വെട്ടം 19
വണ്ടൂര്‍ 58

മലപ്പുറം ജില്ലയില്‍ 19.33 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍ ഇതുവരെ 19,33,290 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 13,73,593 പേര്‍ക്ക് ഒന്നാം ഡോസും 5,59,697 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് നല്‍കിയത്. വാക്‌സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 4,05,553 പേര്‍ക്ക് ആദ്യഘട്ട ഡോസ് വാക്സിന്‍ ലഭ്യമാക്കി. ഈ വിഭാഗത്തില്‍ 94,734 പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത്. 45 വയസിനു മുകളില്‍ പ്രായമുള്ള 8,66,866 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 4,01,616 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും വിതരണം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,647 പേര്‍ ആദ്യ ഡോസും 30,746 പേര്‍ രണ്ട് ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 22,980 പേര്‍ക്ക് ഒന്നാം ഡോസും 19,701 പേര്‍ക്ക് രണ്ട് ഡോസുകളും ലഭ്യമാക്കി. തെരഞ്ഞെടുപ്പു സമയത്ത് പോളിംഗ് ഉദ്യോഗസ്ഥരായ 33,547 പേര്‍ക്ക് ഒന്നാം ഡോസും 12,900 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിരുന്നു.

Sharing is caring!