മലപ്പുറം ചുങ്കത്തറയില്‍ മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്നുജീവപര്യന്തവും പത്തുവര്‍ഷം തടവും വിധിച്ച് കോടതി

മലപ്പുറം ചുങ്കത്തറയില്‍ മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്നുജീവപര്യന്തവും പത്തുവര്‍ഷം തടവും വിധിച്ച് കോടതി

മലപ്പുറം: ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്നുജീവപര്യന്തവും പത്തുവര്‍ഷം തടവും വിധിച്ച് കോടതി. മഞ്ചേരി കോടതിയാണ് പോക്സോ കേസില്‍ ശിക്ഷ വിധിച്ചത്.
2014ലാണ് കേസിനാസ്പദമായ സംഭവം. പോക്സോ ഉള്‍പ്പെടെ മൂന്ന് കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയാണ് പ്രതി ബലാത്സംഗം ചെയ്തത്. ഇതിലൊരു കേസിന്റെ വിധി അടുത്ത ആഴ്ച പ്രഖ്യാപിക്കും.

Sharing is caring!