കെ.ടി ജലീലിനെതിരെ വധഭീഷണി നടത്തിയ ആളെ   വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.

കെ.ടി ജലീലിനെതിരെ വധഭീഷണി നടത്തിയ ആളെ   വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.

വളാഞ്ചേരി: തവനൂര്‍ എം.എല്‍.എ ഡോ.കെ ടി ജലീലിനെതിരെ വധഭീഷണി നടത്തിയ തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയെ പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം വാട്‌സപ്പ് സന്ദേശമായാണ് ഭീഷണിലഭിച്ചിരുന്നത്.ഇതേ തുടര്‍ന്ന് എം.എല്‍.എ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശിയായ ഹംസയെ (49) പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്.കൂലിപ്പണിക്കാരനായ ഹംസ വാർത്ത കണ്ട് കൊണ്ടിരിക്കെ   തങ്ങൾ കുടുംബത്തെ കുറിച്ച് എം എൽഎ പറഞ്ഞ വാക്കുകൾ വേദനയുണ്ടാക്കിയെന്നും  പെട്ടെന്നുള്ള പ്രകോപനത്തിലാണ് വാട്‌സപ്പ് സന്ദേശം അയച്ചതെന്നും മറ്റു ഉദ്ദേശങ്ങള്‍ ഒന്നും ഇല്ലായെന്നും വാഹനം ഓടിക്കാന്‍ അറിയില്ലെന്നും പോലീസ് വ്യക്തമാക്കി.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി സി.ഐ അഷ്‌റഫ് അറിയിച്ചു.ചോദ്യം ചെയ്യലിന് ശേഷം ഹംസയെ ജാമ്യത്തില്‍ വിട്ടയച്ചു.

Sharing is caring!