മലപ്പുറം ഊരകത്ത് മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു
മധ്യവയസ്കൻകിണറ്റിൽ വീണു മരിച്ചു.
വേങ്ങര: ഇന്നലെ രാവിലെ ഊരകം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ കമ്പോത്ത് കുണ്ടിലുള്ള കിണറ്റിൽ വീണ് മധ്യവയസ്കൻ മരിച്ചു.
ഊരകം വെങ്കുളം സ്വദേശി പള്ളിയാളി പരേതനായ അലവിയുടെ മകൻ മുഹമ്മദ് (56) ആണ് മരിച്ചത്. ആൾമറയിലാത്ത കിണറിൽ അബദ്ധത്തിൽ വീണതായാണ് നാട്ടുകാർ പറയുന്നത്.ദിവസവും രാവിലെ ഇയാൾ തൊട്ടടുത്ത സ്ഥലത്ത് കുളിക്കാൻ വരാറുള്ളതായിനാട്ടുകാർ പറയുന്നു. സഹോദരന്റെ മകൻ സമീപത്ത് ഒരു കുട കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുഹമ്മദ് കിണറ്റിൽ വീണതായി അറിയുന്നത്.തുടർന്ന് മലപ്പുറത്ത് നിന്ന് ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അവിവാഹിതനാണ്.സഹോദരങ്ങൾ : പരേതനായ മൊയ്‌ദു, കദീജ ,ത്താച്ചു, കുഞ്ഞിപ്പോക്കർ .തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തി.
പടം : കിണറ്റിൽ വീണു മരിച്ച മുഹമ്മദ്.
2. കിണറ്റിൽ വീണു മരണപ്പെട്ട മുഹമ്മദിൻ്റെ ശരീരം അഗ്നിശമന സേനാംഗങ്ങൾ പുറത്തെടുത്തപ്പോൾ
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]