മമ്പുറം ആണ്ട് നേർച്ച: സാമൂഹിക ഇടപെടലുകൾക്ക് മമ്പുറം തങ്ങളെ മാതൃകയാക്കണം: മുനവ്വറലി തങ്ങൾ
സംവേദന രീതിയിൽ നാം മമ്പുറം തങ്ങളെ മാതൃകയാക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.
183-ാo മമ്പുറം ആണ്ടു നേർച്ചയുടെ ഭാഗമായി നടക്കുന്ന മത പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക മാധ്യമങ്ങൾ ജനകീയമാവുകയും ഇടപെടലുകൾ സജീവമാവുകയും ചെയ്ത കാലമാണിത്.
വ്യക്തിപരമായ അധിക്ഷേപങ്ങൾ, മതങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിലുള്ള വിദ്വേഷ പ്രചരണങ്ങൾ, ജനാധിപത്യ നയങ്ങൾക്ക് നിരക്കാത്ത പ്രസ്താവനകൾ
എന്നിവ സമൂഹ മാധ്യമങ്ങളിൽ വർധിച്ച സാഹചര്യത്തിൽ നാം കൂടുതൽ ജാഗ്രതയോടെ ഇടപെടലുകൾ നടത്തണമെന്നും തങ്ങൾ പറഞ്ഞു.ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷനായി. അൻവർ അലി ഹുദവി പുളിയക്കോട് മുഖ്യ പ്രഭാഷണം നടത്തി.എന്നിവർ സംബന്ധിച്ചു.
മതപ്രഭാഷണം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. നാളെ സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണവും നടത്തും. 16-ന് തിങ്കളാഴ്ച രാത്രി നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
നേർച്ച ചൊവ്വാഴ്ച സമാപിക്കും. സമാപന പ്രാർത്ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]