എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ എം.എസ്.എഫ് ഹരിത നേതാക്കളുടെ പരാതി
മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ വനിതാ നേതാക്കളുടെ പരാതി. അശ്ലീല ചുവയോടെ സംസാരിച്ചു എന്നാണ് എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിത നേതാക്കള്‍ വനിതാ കമീഷനില്‍ പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്റ പി കെ നവാസിനെതിരെയാണ് പരാതി.
നേരത്തെ മുസ്ലീം ലീഗ് നേതൃത്വത്തിന് വനിത അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ഇടപെടാന്‍ നേതൃത്വം തയാറായില്ല. ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. നവാസിനും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബിനും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് സംസ്ഥാന ഭാരവാഹികള്‍ ഒപ്പിട്ട് പരാതിയാണ് വനിത കമ്മീഷന് നല്‍കിയിരിക്കുന്നത്.
മുസ്ലീംലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹരിതയുടെ നീക്കം. കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് പരാതി. സംസ്ഥാന പ്രസിഡന്റ് സംഘടനാകാര്യങ്ങളില്‍ വനിത നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിച്ചപ്പോള്‍ ‘വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ എന്നാണ് പരാമര്‍ശിച്ചത്’.
എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെയാണ് ആണ് നേതാക്കള്‍ ചിത്രീകരിക്കുന്നത്. മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വി അബ്ദുള്‍ വഹാബ് ഫോണിലൂടെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു. തങ്ങള്‍ക്ക് വഴിപ്പെട്ടില്ലെങ്കില്‍ സംഘടന പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി – പരാതിയില്‍ പറയുന്നു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]