മാതാവിന്റെ മരണം: മലപ്പുറം പോത്തുകല്ലിലെ മകന് പത്തുവര്‍ഷം കഠിന തടവും പിഴയും
മഞ്ചേരി : മാതാവ് തല ചുമരിലിടിച്ച് മരിച്ച സംഭവത്തില്‍ മകനെ ഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചു. പോത്തുകല്ല് ഉദിരക്കളം പെരിങ്ങനത്ത് പ്രജിത്ത് കുമാര്‍ (24)നെയാണ് ജഡ്ജി ടി പി സുരേഷ് ബാബു ശിക്ഷിച്ചത്. പത്തുവര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു വര്‍ഷത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. 2017 ഏപ്രില്‍ പത്തിന് പകല്‍ രണ്ടു മണിക്കാണ് കേസിന്നാസ്പദമായ സംഭവം. പെരിങ്ങനത്ത് ശശിയുടെ ഭാര്യ രാധാമണി (47) ആണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന രാധാമണിയെ കുളിപ്പിക്കുകയായിരുന്നു മകന്‍. ഇതിനിടെ മകന്‍ തള്ളിയതില്‍ രാധാമണിയുടെ തല ചുമരില്‍ ഇടിക്കുകയായിരുന്നു. ഭര്‍ത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രാധാമണി അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യെ മരണപ്പെടുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 304 പ്രകാരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ശിക്ഷ വിധിച്ചത്. റിമാന്റ് കാലാവിധി ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു. പ്രതിയെ കോടതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
വഴിത്തിരിവായത് ഭിന്നശേഷിക്കാരനായ സഹോദരന്റെ മൊഴി
മഞ്ചേരി : മാതാവിന്റെ മരണത്തില്‍ മകന്‍ ശിക്ഷിക്കപ്പെട്ട സംഭവത്തില്‍ വഴിത്തിരിവായത് പ്രതിയുടെ ബധിരനും മൂകനുമായ സഹോദരന്റെ മൊഴി. കുളിപ്പിക്കുന്നതിനിടെ മാതാവിനെ പ്രതി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഇത് തടഞ്ഞതിലുള്ള വിരോധമാണ് കൊലക്ക് കാരണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ കൊലപാതകമോ ബലാല്‍സംഗമോ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൊല്ലപ്പെട്ട രാധാമണി എന്ന രാധികയെ പ്രതി തള്ളി വീഴ്ത്തുന്നത് മറ്റൊരു മകനായ പ്രവീണ്‍ കണ്ടിരുന്നു. ഇക്കാര്യം വിചാരണ വേളയില്‍ പ്രവീണ്‍ കോടതിയെ അറിയിക്കുകയായിരുന്നു. ബഡ്സ് സ്‌കൂള്‍ അദ്ധ്യാപകനും കേസിലെ മൂന്നാം സാക്ഷിയുമായ സൈനുല്‍ ആബിദിന്റെ സഹായത്തോടെയാണ് പ്രവീണ്‍ കോടതിയില്‍ മൊഴി നല്‍കിയത്. പരിക്കേറ്റ മാതാവിനെ യഥാസമയം ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നുവെന്നും ഇതിന് ശ്രമിക്കാത്തത് പ്രതി കുറ്റക്കാരനായതിനാലാണെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി വാസു വാദിച്ചു. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 20 വയസ്സ് മാത്രമാണ് പ്രായമെന്നതും വിദ്യാര്‍ത്ഥിയായ സഹോദരിയുണ്ടെന്നതുമാണ് ജീവപര്യന്തം തടവ് ശിക്ഷയില്‍ നിന്നും ഇളവ് നല്‍കുന്നതെന്നും കോടതി പറഞ്ഞു.
എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന പി കെ സന്തോഷ്, പി അബ്ദുല്‍ ബഷീര്‍, പോത്തുകല്‍ എസ് ഐ കെ ദിജേഷ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]