മഞ്ചേരി സി.ഐ അലവിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള മെഡല്‍

മഞ്ചേരി: പൊലീസ് ഇന്‍സ്പെക്ടര്‍ സി.അലവിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള മെഡല്‍. മഞ്ചേരി കോടതിയിലെ ജില്ലാ ജഡ്ജിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ മഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ മികവിനാണ് പുരസ്കാരം ലഭിച്ചത്. ബാങ്ക് അക്കൗണ്ടുകളും, ഭീം, ആമസോണ്‍, ഫ്ലിപ്പ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന ‘മിസ്റ്റീരിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പ് അഡ്മിനുള്‍പ്പെടെ മൂന്ന് പേരെ ഈ കേസില്‍ മഞ്ചേരി പൊലീസ് മഹാരാഷ്ട്രയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണസംഘത്തിന് നേരത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയും ലഭിച്ചിരുന്നു. മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ സി. അലവി, സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം അബ്ദുല്ല ബാബു, കെ.സല്മാന്, എം.ഷഹബിന്, എം.പി. ലിജിന്‍ എന്നിവരടങ്ങിയ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. ഈ സംഘം അന്വേഷിച്ച മഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത എല്ലാ സൈബര്‍ കേസുകളിലേയും പ്രതികളെ കണ്ടെത്തി. ഈ വര്‍ഷം കേരളത്തില്‍ നിന്നും ഒന്‍പത് കേസുകള്‍ ഉള്‍പ്പടെ ആകെ 152 കേസുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മികച്ച കേസന്വേഷണങ്ങളായി തെരെഞ്ഞെടുത്തത്.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]