2031ലെ നിയമസഭ തെരഞ്ഞെടുപ്പോടുകൂടി കേരളത്തില്‍ മുസ്ലിംലീഗിന്റെ അക്കൗണ്ട് സി.പി.എം പൂട്ടിക്കുമെന്ന് എ.എന്‍. ഷംസീര്‍

2031ലെ നിയമസഭ തെരഞ്ഞെടുപ്പോടുകൂടി കേരളത്തില്‍ മുസ്ലിംലീഗിന്റെ അക്കൗണ്ട് സി.പി.എം പൂട്ടിക്കുമെന്ന് എ.എന്‍. ഷംസീര്‍

തിരുവനന്തപുരം: 2031ലെ നിയമസഭ തെരഞ്ഞെടുപ്പോടുകൂടി കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ അക്കൗണ്ട് സി.പി.എം പൂട്ടിക്കുമെന്ന് എ.എന്‍. ഷംസീര്‍. നിയമസഭയില്‍ ഉപധനാഭ്യര്‍ഥനചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പോടുകൂടി ലീഗ് മൂന്ന് ജില്ലകളിലേക്ക് ഒതുങ്ങി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ അക്കൗണ്ട് പൂട്ടിക്കും. തൊട്ടടുത്ത തെരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ അക്കൗണ്ടും പൂട്ടിക്കും. ഇന്ദിരഗാന്ധിയുടെ മിറര്‍ ഇമേജാണ് നരേന്ദ്ര മോദി. താടിയില്ലാത്ത മോദിയായിരുന്നു. ഇന്ദിര ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!