കുത്തൊഴുക്കുള്ള പുഴയിലൂടെ താത്കാലിക ചങ്ങാടത്തിലെത്തി നിലമ്പൂരിലെ ആദിവസി കുടുംബങ്ങള്‍ക്ക് സാനിറ്റിസറും, മാസ്കും കൈമാറി
മലപ്പുറം: കുത്തൊഴുക്കുള്ള പുഴയിലൂടെ താത്കാലിക ചങ്ങാടത്തിലെത്തി ആദിവസി കുടുംബങ്ങള്‍ക്ക് സാനിറ്റിസറും, മാസ്കും എത്തിച്ച് നിലമ്പൂര്‍ മൊബൈല്‍ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസറും സംഘവും. നിലമ്പൂര്‍ വാണിയമ്പുഴ, തരിപ്പപ്പൊട്ടി, ഇരുട്ടുകുത്തി, കുമ്പളപ്പാറ എന്നീ നാലു കോളനിവാസികള്‍ ആവശ്യപ്പെട്ടു പ്രകാരമാണ് ഈമേഖലയിലെ മുഴുവന്‍ വീടുകളിലേക്കാവശ്യമായ 130സാനിറ്റിസറും, 600 തുണി മാസ്കും, മൂന്ന് ലയര്‍ സര്‍ജിക്കല്‍ മാസ്കും മാബൈല്‍ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി സോമന്റെ നേതൃത്വത്തില്‍ എത്തിച്ചത്. കഴിഞ്ഞ ആഴ്ച്ച മൊബൈല്‍ ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്ന സമയത്താണ് കോളനിവാസികള്‍ തങ്ങളുടെ ആവശ്യം ഡോ. അശ്വതിയെ അറിയിച്ചത്്. എന്നാല്‍ മലവെള്ളപ്പാച്ചിലില്‍ ഇവരുടെ ചങ്ങാടം കഴിഞ്ഞ ദിവസം ഒലിച്ചു പോയിരുന്നു.ഇതോടെ പഴയ പാലത്തിനടുത്തു കുത്തൊഴുക്കുള്ള പുഴയിലൂടെ യുള്ള താത്കാലിക ചങ്ങാടത്തിലൂടെയാണ് അധികൃതര്‍ മരുന്നും, മറ്റു വസ്തുക്കളും എത്തിച്ചത്. മൊബൈല്‍ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി സോമന് ട്രൈബല്‍ പ്രൊമോട്ടര്‍ സുധക്കു സാധനങ്ങള്‍ കൈമാറി. ഫാര്‍മസ്സിസ്റ്റ് ബഷീര്‍, നഴ്സിംഗ് അറ്റന്റന്റ് ജസ്റ്റിന്, ഡ്രൈവര്‍ മൊഹമദലി തുടങ്ങിയവര്‍ പങ്കെടുത്തു.
തങ്ങള്‍ പലത മാസ്കിനും, സാനിറ്റിസറിനും ആവശ്യം ഉന്നയിച്ചപ്പോള്‍ അധികൃതര്‍ ആരും തിരിഞ്ഞുനോക്കിയിരുന്നില്ലെന്നും ഇപ്പോള്‍ ഇവിടുത്തെ എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമായതിനാല്‍ സന്തോഷമുണ്ടെന്നും കോളനി വാസികള്‍ പറഞ്ഞു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]