ഹിജ്‌റ കോണ്‍ഫറന്‍സ് 1443ഇന്ന് മലപ്പുറത്ത്

ഹിജ്‌റ കോണ്‍ഫറന്‍സ് 1443ഇന്ന് മലപ്പുറത്ത്

മലപ്പുറം : ഹിജ്‌റ പുതു വര്‍ഷ പിറവിയോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ‘ഹിജ്‌റ കോണ്‍ഫറന്‍സ് 1443’ ഇന്നു വൈകീട്ട് മൂന്നിന് മലപ്പുറം സുന്നീ മഹലില്‍ നടക്കും. ഹിജ്‌റ പ്രഭാഷണവും , അന്തരിച്ച സൂഫീവര്യനും സമസ്ത മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍, എസ്.കെ.ജെ.എം വൈസ് പ്രസിഡന്റ് പുറങ്ങ് മൊയ്തീന്‍ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണവും പ്രാര്‍ഥനാ സദസും നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും പ്രാര്‍ഥനാ സദസ് നേതൃത്വവും നിര്‍വഹിക്കും. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് ഖാസിമി ഹിജ്‌റ പ്രഭാഷണം നടത്തും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. നിശ്ചിത പ്രതിനിധികള്‍ സംബന്ധിക്കുന്ന കോണ്‍ഫറന്‍സ് ഓണ്‍ ലൈന്‍ സംപ്രേക്ഷണം ഒരുക്കിയിട്ടുണ്ട്.

 

Sharing is caring!