യുവാക്കള്‍ ശേഖരിച്ചത് 1988 കുപ്പികള്‍ ജില്ലാ പഞ്ചായത്ത് മെമ്പറുടെ പാരിതോഷികം കളക്ടര്‍ കൈമാറി
മലപ്പുറം: ലോക പരിസ്ഥിതി ദിനത്തില്‍ ചെറിയമുണ്ടം പഞ്ചായത്തിലെ പ്രകൃതി മനോഹരമായ നരിയറക്കുന്നില്‍ നിന്ന് യുവാക്കള്‍ ശേഖരിച്ചത് അലക്ഷ്യമായി വലിച്ചെറിഞ്ഞ 1988 പ്ലാസ്റ്റിക് കുപ്പികള്‍.
ശേഖരിക്കുന്ന ഓരോ കുപ്പിക്കും 5 രൂപ വീതം പാരിതോഷികം നല്‍കാമെന്ന് നിറമരുതൂര്‍ ഡിവിഷന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.കെ.എം ഷാഫി അന്ന് വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ 1988 പ്ലാസ്റ്റിക് കുപ്പികള്‍ക്ക് 5 രൂപ വീതം 9940 രൂപ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് യുവാക്കള്‍ക്ക് കൈമാറി.
പ്രകൃതിയെ സംരക്ഷിക്കുന്നതിനായി മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ യുവാക്കളേയും അവര്‍ക്ക് പ്രോത്സാഹനമായെത്തിയ ജില്ലാ പഞ്ചായത്ത് മെമ്പറേയും കളക്ടര്‍ അഭിനന്ദിച്ചു.
നരിയറകുന്നിന്റെ പരിസര പ്രദേശങ്ങളിലെ ക്ലബ്ബുകളായ ചുടലപ്പുറം മിഡ്ലാന്ഡിന്റേയും കുറുക്കോള്‍ ന്യൂസ്റ്റാറിന്റേയും അംഗങ്ങളാണു കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തില്‍ വേറിട്ടൊരു പ്രവര്‍ത്തനം ഏറ്റെടുത്തത്.
ജില്ലാ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി നരിയറക്കുന്നിനെ സംരക്ഷിക്കുന്നതിനും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി വാച്ചിംഗ് ടവര്‍ സ്ഥാപിക്കുന്നതിനു പദ്ധതികളാവിഷ് കരിക്കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനവും നല്കി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം വി.കെ.എം. ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് കുറുക്കോള്‍, എ. ഖാജാ മുഈനുദ്ദീന്, എം. ഇസ്മായില്‍, സി.കെ. മഹ്റൂഫ്, സി.പി. അനസ്, വി. മുനീര്‍, കെ. ആസിഫ് എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]