കളിക്കുന്നതിനിടെ തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി 13വയസ്സുകാരി മരിച്ചു
തിരൂരങ്ങാടി: കളിക്കുന്നതിനിടെ തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി 13 വയസ്സുകാരി മരിച്ചു. കരുമ്പില്‍ സ്വദേശിയും വെന്നിയൂര്‍ ആറുമട താമസകാരനുമായ കരുമ്പില്‍ മികച്ച അബ്ദുല്‍ നാസറിന്റെ മകള്‍ നസ്വ ഷെറിന്‍ (13) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8 മണിക്കാണ് സംഭവം. വീട്ടില്‍ ഉമ്മയുടെ സഹോദരിയുടെ മകളുമായി കളിക്കുന്നതിനിടെയാണ് തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയത്. ഒപ്പം കളിക്കുന്ന കുട്ടി വിവരം വീട്ടുകാരെ അറിയിച്ചപ്പോള്‍ കയറില്‍ കുരുങ്ങി ബോധം നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ചെങ്കുവെട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ചു.കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ടോടെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.മരിച്ച നസ് വ വാളക്കുളം കെ.എച്ച്.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മാതാവ്:ഖൈറുന്നീസ. സഹോദരിമാര്‍:നസ്റീന,നസ്റിയ,നസ്മിയ,നിഷാന.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]