കേരളാംകുണ്ട് വെള്ളച്ചാട്ടം പ്രദേശത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു

കേരളാംകുണ്ട് വെള്ളച്ചാട്ടം പ്രദേശത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു

കേരളാംകുണ്ട് വെള്ളച്ചാട്ടം പ്രദേശത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു. പ്രളയകാലത്ത് ചില നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും അവ പരിഹരിച്ചാണ് പ്രവേശനം അനുവദിച്ചത്. ജില്ലയുടെ വടക്കുകിഴക്കെ അതിര്‍ത്തിയില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിനോടടുത്ത് കരുവാരക്കുണ്ട് പഞ്ചായത്തിലെ 1350 അടി ഉയരമുള്ള കുമ്പന്‍മലയുടെ അടിവാരത്തിലാണ് വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനുകുറുകെ നിര്‍മിച്ച ഇരുമ്പുപാലമാണ് മുഖ്യ ആകര്‍ഷണം. ഊട്ടിയോട് സമാനമായ കാലാവസ്ഥയാണ് ഇവിടെ. ഒരുകിലോമീറ്റര്‍ അകലെയാണ് നട്മെഗ് വാലി.

Sharing is caring!