ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതി നിലയത്തില്‍ ഈ വര്‍ഷം റെക്കോഡ് ഉല്‍പ്പാദനം

ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതി നിലയത്തില്‍ ഈ വര്‍ഷം റെക്കോഡ് ഉല്‍പ്പാദനം

ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതി നിലയത്തില്‍ ഈ വര്‍ഷം റെക്കോഡ് ഉല്‍പ്പാദനം. 2021 ഏപ്രില്‍ രണ്ടുമുതല്‍ ആഗസ്ത് ഒമ്പതുവരെയുള്ള സീസണില്‍ 4.39 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. നിലയം തുടങ്ങിയതിനുശേഷം സീസണിലെ ഏറ്റവും കൂടിയ അളവാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടുമുതല്‍ ആഗസ്ത് ഒമ്പതുവരെയുള്ള സീസണില്‍ 2.38 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. ഈ വര്‍ഷം ജൂലൈ 20, 27 തീയതികളില്‍ 86,620 യൂണിറ്റ് വീതമാണ്. ഒരുദിവസം ലഭിക്കാവുന്ന പരമാവധി ഉല്‍പ്പാദനം 84,000 യൂണിറ്റാണെന്നിരിക്കെയാണ് ഈ നേട്ടം. ഒന്നര മെഗാ വാട്ടിന്റെ രണ്ടും അര മെഗാ വാട്ടിന്റെ ഒന്നും ജനറേറ്ററുകള്‍ 24 മണിക്കൂറും തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. ജൂലൈ ആദ്യവാരം 80,000 യൂണിറ്റായപ്പോള്‍തന്നെ റെക്കോഡ് ലക്ഷ്യമിടുകയായിരുന്നു കെഎസ്ഇബി. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ജീവനക്കാര്‍ കനത്ത മഴയിലും കൃത്യമായ ഇടവേളകളില്‍ ട്രാഷ് റാക്ക് വൃത്തിയാക്കി. ഓപറേറ്റിങ്-പവര്‍ ഹൗസ് ജീവനക്കാരുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനവുംകൂടിയായപ്പോള്‍ ആഢ്യന്‍പാറ ചരിത്രമെഴുതി.
2015 സെപ്തംബര്‍ മൂന്നിന് കമീഷന്‍ ചെയ്തതുമുതല്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനമാണ് ഈ സീസണില്‍ നടന്നതെന്ന് അസി. എന്‍ജിനിയര്‍ പി ആര്‍ ?ഗണദീപന്‍ പറഞ്ഞു. മെയ് മാസം 5,13,350 യൂണിറ്റും ജൂണില്‍ 12,70,580 യൂണിറ്റും ജൂലൈയില്‍ 19,48,970 യൂണിറ്റും ആ?ഗസ്ത് ഒമ്പതുവരെ 6,56,100 യൂണിറ്റും വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. പ്രളയത്തിനുമുമ്പ് കൂടിയ ഉല്‍പ്പാദനം 71,000 യൂണിറ്റായിരുന്നു. വര്‍ഷകാലത്ത് കാഞ്ഞിരപ്പുഴയില്‍ ഒഴുകിയെത്തുന്ന അധികജലം ഉപയോ?ഗിച്ചാണ് ഉല്‍പ്പാദനം. 2018ലും 2019ലും പ്രളയത്തില്‍ കുറുവന്‍പുഴ കവിഞ്ഞൊഴുകി ആഢ്യന്‍പാറ ജലവൈദ്യുത നിലയത്തിന്റെ ജനറേറ്ററുകള്‍ കേടായിരുന്നു. 1.6 കോടി രൂപ മുടക്കിയാണ് നിലയം നവീകരിച്ചത്.

 

Sharing is caring!