ബൈക്കിടിച്ച് പരിക്കേറ്റ മലപ്പുറം ഒറവംപുറത്തെ വയോധികന്‍ മരിച്ചു

ബൈക്കിടിച്ച് പരിക്കേറ്റ മലപ്പുറം ഒറവംപുറത്തെ വയോധികന്‍ മരിച്ചു

മഞ്ചേരി: റോഡ് മുറിച്ചു കടക്കവെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു. തച്ചിങ്ങനാടം ഒറവംപുറം ഓട്ടുപാറ സൈതലവി(83)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടി അഞ്ചുമണിയോടെ ഒറവംപുറം പള്ളിക്ക് സമീപമാണ് അപകടം. പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങി റോഡ് മുറിച്ചു കടക്കവെ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. ഭാര്യ : പരേതയായ പാത്തുമ്മക്കുട്ടി. മക്കള്‍ : ഫാത്തിമ, ഖദീജ, സക്കീന, റുഖിയ, അബ്ദുള്ള. മരുമക്കള്‍ : അലവിക്കുട്ടി, നസീറ, പരേതരായ അബുബക്കര്‍, മുസ്തഫ, ഹസന്‍. മേലാറ്റൂര്‍ എസ് ഐ ടി പി അഷ്റഫ് അലി ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

 

Sharing is caring!