ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്സുകളിലെ സംവരണനിഷേധം ഭരണഘടനാ വിരുദ്ധം: ഉബൈദുള്ള എം .എല്‍ .എ
സംസ്ഥാനത്തെ ജനസംഖ്യയുടെ 65 ശതമാനം വരുന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്ക്കുന്ന എസ്.ഇ.ബി.സി / ഓ.ബി .സി വിഭാഗങ്ങള്‍ക്കു മെഡിക്കല്‍ പി.ജി കോഴ്സുകളിലെ സംവരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവ് ഭരണഘടനാവിരുദ്ധവും പിന്നോക്ക സമുദായങ്ങളോടുള്ള കടുത്ത അനീതിയും വിവേചനവുമാണെന്ന് പി ഉബൈദുള്ള എം.എല്‍.എ അഭിപ്രായപ്പെട്ടു . ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ,ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ,പട്ടികാ ജാതി പട്ടിക വര്‍ഗ പിന്നാക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അദ്ദേഹം കത്ത് നല്കി .പിന്നോക്ക വിഭാഗങ്ങള്‍ക്ക് ചുരുങ്ങിയത് 27% എങ്കിലും നല്കാന് സംവരണം നല്കാന് വ്യവസ്ഥ ഉള്ളപ്പോഴാണ് അത് ലംഘിച്ച് മേഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടരുടെ യുക്തിഭദ്രമല്ലാത്ത ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബിരുദാനന്തരബിരുദ കോഴ്സില്‍ 9 ശതമാനം മാത്രമായി സംവരണം പരിമിതപ്പെടുത്തിയത് . അതു പുനപരിശോധിക്കണം . ഈഴവ വിഭാഗങ്ങള്‍ക്ക് മൂന്നും മുസ്ലിം രണ്ടും ലത്തീന്‍ കത്തോലിക്ക, പിന്നോക്ക ഹിന്ദു, പിന്നോക്ക കൃസ്ത്യന്‍, കുടുംബി വിഭാഗങ്ങള്‍ക്ക് ഓരോ ശതമാനം വീതവുമാണ് നിലവിലെ സീറ്റ് സംവരണം. ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടുകയും സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടിയെടുക്കണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു .
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]