വാഹനാപകടത്തില്‍ മലപ്പുറം വഴിക്കടവിലെ യുവ അഭിഭാഷകന്‍ മരിച്ചു

വാഹനാപകടത്തില്‍ മലപ്പുറം വഴിക്കടവിലെ യുവ അഭിഭാഷകന്‍ മരിച്ചു

തേഞ്ഞിപ്പലം: കാക്കഞ്ചേരി കിന്‍ഫ്രക്ക് സമീപം ബൈക്കും ട്രക്കും കൂട്ടിയിടിച്ച് യുവ അഭിഭാഷകന്‍ മരിച്ചു. വഴിക്കടവ് മരുത മുണ്ടുപ്പെട്ടി സ്വദേശി കാരാടന്‍ മുഹമ്മദിന്റെ മകന്‍ അഡ്വ.ഇര്‍ഷാദ് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.45 ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് വേങ്ങര ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇര്‍ശാദിന്റെ മോട്ടോര്‍ സൈക്കളില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഇര്‍ശാദിനെ ഇതുവഴി വന്ന യാത്രക്കാരന്‍ ഉടന്‍ തന്നെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായായില്ല.യൂത്ത് ലീഗ് വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന. മഞ്ചേരി ബാറിലെ അഭിഭാഷകനായ ഇദ്ദേഹം വേങ്ങരയിലെ സ്വകാര്യ സ്ഥാപനത്തിലെ നിയമോപദേശകനാണ്.
ഇര്‍ശാദിന്റെ മരണത്തിനിടയാക്കിയ വാഹനത്തെ പിടികൂടാന്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഹഫ്സത്താണ് മാതാവ്. സഹോദരങ്ങള്‍: അഷ്റഫ്, ഷുക്കൂര്‍, റൈഹാനത്ത്, സുമയ്യ, ഉമ്മുഹബീബ, ഉമ്മുസല്‍മ. മഞ്ചേരി ബാറിലെ അഭിഭാഷകനാണ്.

 

Sharing is caring!