മങ്കടയിലെ സുരേഷ്കുമാറിന്റെ ചികില്‍സക്ക് മുസ്ലിം മഹല്ല് കമ്മറ്റി നല്‍കിയത് 1.17 ലക്ഷം

മലപ്പുറം: മങ്കടയിലെ സുരേഷ്കുമാറിന്റെ ചികില്‍സക്ക് മുസ്ലിം മഹല്ല് കമ്മറ്റി നല്‍കിയത് 1.17 ലക്ഷം. സാമുദായിക സൗഹാര്‍ദത്തിന്റെ ചരിത്രം ആവര്‍ത്തിച്ച് മലപ്പുറം മങ്കട ജുമാ മസ്ജിദ്. മുമ്പും മതസൗഹര്‍ദ വിഷയത്തില്‍ മങ്കട ശ്രദ്ധിക്കപ്പെട്ടിരുന്നു.
1921 ല്‍ മങ്കട കോവിലകത്തെ കലാപകാരികളില്‍ നിന്നും സംരക്ഷിത് മാപ്പിളകള്ക്കു പകരം പള്ളി നിര്‍മ്മിക്കാന്‍ സ്ഥലവും നല്കിയതും പണം നല്കിയതും വളളുവനാട് രാജവംശ പരമ്പരയാണ്.
ക്ഷേത്രത്തിന് സ്ഥലം നല്കിയ തയ്യില്‍ ഹജ്ജുമ പകരം കര്‍ക്കിടകം പള്ളി നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയത് കര്‍ക്കിടകം മൂത്തേടത്ത് വാസുദേവന്‍ നമ്പൂതിരി. ഇതാണ് മങ്കടയുടെ സാമുദായിക സൗഹാര്‍ദ്ദം . കക്ഷി രാഷ്ട്രീയ ഭേദത്തിനധീതമായി എല്ലാവരും മങ്കടയിലെ സുരേഷ് കുമാറിന്റെ ചികില്‍സക്ക് ഫണ്ട് കണ്ടെത്താന്‍ ഇറങ്ങിയിരിക്കുകയാണിപ്പോള്‍ ഇരു വൃക്കകളും തകരാറിലായ സുരേഷിന് വേണ്ടത് ഭീമമായ തുകയാണ്
സുരേഷ് കുമാറിന്റെ ചികിത്സക്കായി 117000 രൂപയാണ് മങ്കട ടൗണ്‍ മഹല്ല് കമ്മിറ്റി ശേഖരിച്ചത് പ്രസ്തുത പ്രവര്‍ത്തനം മതസൗഹാര്‍ദ്ദത്തിന് മാതൃകയാണെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ തുക കൈമാറ്റ ചടങ്ങില്‍ പറഞ്ഞു ജാതി-മത-വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി മനുഷ്യ സ്നേഹത്തിന്റെ മഹിതമായ പാരമ്പര്യം വെച്ചു പുലര്‍ത്തുന്ന മങ്കടയുടെ സംസ്കാരം ഊട്ടിയുറപ്പിക്കാന്‍ ഈ സല്‍കര്‍മ്മം പ്രചോദനമാകുമെന്നും മതസൗഹാര്‍ദ്ദത്തിന്റെ മങ്കട മാതൃക ചരിത്രത്തിന്റെ ആവര്‍ത്തനമാണെന്നും അദ്ദേഹം എം എല്‍ എ കൂട്ടി ചേര്‍ത്തു. പള്ളിയില്‍ വെച്ചു നടന്ന ചടങ്ങില്‍ മഹല്ല് പ്രസിഡണ്ട് ഉമര്‍ തയ്യിലില്‍ നിന്നും എം എല്‍ എ ഫണ്ട് സ്വീകരിച്ചു . മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എ.കരീം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.അസ്ഗറലി, കുഞ്ഞിമോന്, പടുവില്‍ ഗോപാലന്, ത്യാഗരാജന്, സമദ് മങ്കട, പി.റഹ്മത്തുല്ല മാസ്റ്റര്‍, ഹമീദ് സുല്ലമി, പി.അബ്ദുറഹീം, കൂരിപ്പാറ അബ്ദുഹാജി, സമദ് പറച്ചിക്കോട്ടില്‍, ഖതീബ് മൊയ്തീന് മദനി, റിയാസ് അന്‍വര്‍ എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]